Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

ബാംഗ്ലൂര്‍: ഇരുകൈകളും പിണച്ചുവെച്ച്‌ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ മിനിറ്റില്‍ 250 വാക്കുകള്‍ ടൈപ്പ്‌ ചെയ്‌തുകൊണ്ട്‌ ബാംഗ്ലൂര്‍സ്വദേശിയായ അരുണ്‍ കുമാര്‍ ഗിന്നസ്‌ റക്കോര്‍ഡ്‌ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു.

കൈകള്‍ സാധാരണ രീതിയില്‍ ഉപയോഗിച്ച്‌ അതിവേഗത്തില്‍ ടൈപ്പ്‌ ചെയ്യുന്നവരുണ്ട്‌. എന്നാല്‍ കൈകള്‍ പിണച്ച്‌ മിനിറ്റില്‍ 250 വാക്കുകള്‍ ടൈപ്പ്‌ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡിടാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. അതിന്‌ വേണ്ടി ഗിന്നസ്‌ അധികൃതര്‍ക്ക്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌- അരുണ്‍ പറയുന്നു.

കൈകള്‍ പിണച്ചുവെച്ച്‌ മിനിറ്റില്‍ 250 വാക്കുകള്‍ ടൈപ്പ്‌ ചെയ്യുന്ന അരുണ്‍ സാധാരണ രീതിയില്‍ മിനിറ്റില്‍ 600 വാക്കുകള്‍ വരെ ടൈപ്പ്‌ ചെയ്യും. ഈ രണ്ടിനങ്ങളിലും ഇപ്പോള്‍ത്തന്നെ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ അരുണ്‍ സ്വന്തമാക്കിയിട്ടുണ്ട്‌.

റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നത്‌ കൂടാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താനും അത്തരം പ്രശ്‌നങ്ങളെ മറികടക്കാനുള്ള രീതികള്‍ക്ക്‌ പ്രചാരം നല്‍കാനും അരുണ്‍ പദ്ധതിയിടുന്നുണ്ട്‌.

ഐടി മേഖലയില്‍ മിക്കവരും ഒന്നോ രണ്ടോ വിരലുകള്‍ മാത്രം ഉപയോഗിച്ചാണ്‌ കീബോഡില്‍ ടൈപ്പ്‌ ചെയ്യുന്നത്‌. ഇത്‌ കഴുത്തുവേദന, നേത്രരോഗങ്ങള്‍, നടുവേദന എന്നിവയ്‌ക്ക്‌ കാരണമാകുന്നു- അരുണ്‍ ചൂണ്ടിക്കാട്ടുന്നു.

പത്തു വര്‍ഷമായി അരുണ്‍ ബാംഗ്ലൂരില്‍ ടൈപ്പിംഗ്‌ വേഗത്തിലാക്കാന്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട്‌. വിദ്യാര്‍ത്ഥികളും ഐടി പ്രൊഫഷണലുകളും ചില പൊലീസ്‌ ഉദ്യോഗസ്ഥരും ഈ സ്ഥാപനത്തില്‍നിന്ന്‌ പരിശീലനം നേടിയിട്ടുണ്ട്‌.

പരിശീലനത്തില്‍ക്കൂടിയാണ്‌ ഞാന്‍ ടൈപ്പിംഗിന്റെ വേഗത വര്‍ധിപ്പിക്കുന്നത്‌. ഇതേപോലെ തന്നെ സ്ഥാപനത്തില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ടൈപ്പിംഗില്‍ വേഗത കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ പഠിപ്പിച്ച്‌ ജോലിഭാരം കുറയ്‌ക്കാന്‍ അരുണ്‍ സഹായം നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+