അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
ദില്ലി: ഒമാനില്‍ ഗോണു ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തില്‍ പാലക്കാട് ജില്ലയിലെ വാടാനംകുറിള്ളി സ്വദേശി വി.പി അനില്‍ കുമാര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതായി വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. ശരവണകുമാര്‍ പിള്ള, പഞ്ചാബ് സ്വദേശികളായ പൃഥ്വിരാജ് സിംഗ്, പ്രേംപാല്‍ സിംഗ് എന്നിവരുടെ മൃതദേഹങ്ങളായി തിരിച്ചറിഞ്ഞത്. ശരവണകുമാര്‍ പിള്ള ഏതു നാട്ടുകാരനാണെന്ന് അറിവായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒമാന്‍ പൊലീസ് റക്കോര്‍ഡുകള്‍ പരിശോധിച്ചു വരുകയാണ്.
മൈസൂര്‍ സ്വദേശി പ്രകാശ്, ആന്ധ്രസ്വദേശി പി.ശ്രീനു എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നു. ദുരന്തത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരില്‍ നാലുപേര്‍ മലയാളികളാണ്. എറണാകുളം സ്വദേശികളായ ബിനു പൗലോസ്, മുഹമ്മദലി, കോഴിക്കോട് സ്വദേശി സജിത്ത് കുമാര്‍, ഗുരുവായൂര്‍ സ്വദേശി ഉദയന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം ഒരു ആന്ധ്രസ്വദേശിയെയും പഞ്ചാബുകാരനെയും കാണാതായിട്ടുണ്ട്.
മരിച്ച അനില്‍കുമാറിന്റെ മൃതദേഹം ഒമാനില്‍ത്തന്നെ സംസ്‌കരിക്കുമെന്ന് മന്ത്രി ഇ. അഹമ്മദ് വാടാനംകുറിശ്ശിയിലെ വീട്ടില്‍ വിവരം നല്‍കിയിട്ടുണ്ട്. മൃതദേഹം എംബാം ചെയ്യാനോ വിമാനത്തില്‍ കയറ്റാനോ കഴിയാത്ത തരത്തില്‍ അഴുകിയതിനെത്തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചത്.
വാഡി അദായ് മേഖലയിലെ വാരിതാത്തില്‍ ലെയ്‌ത്ത് എന്ന എന്‍ജിനീയറിംഗ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു അനില്‍കുമാര്‍. മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ ഒമാനിലേക്ക് പോയത്.
വെള്ളപ്പൊക്കവും കാറ്റും ശമിച്ചെങ്കിലും ഒമാന്‍ ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. പ്രളയത്തെത്തുടര്‍ന്നുണ്ടായ അടിയന്തര സ്ഥിതി നേരിടാന്‍ ആകാശ സര്‍വ്വേയടക്കം എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് മരുന്നുകളും ഭക്ഷണവും എത്തിത്തുടങ്ങിയിട്ടുണ്ട്. ഖുറിയാത്ത് മേഖലയില്‍ മുന്നൂറോളം ഇന്ത്യക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.
പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പകരം പാസ്‌പോര്‍ട്ട് എടുക്കാന്‍ നല്‍കേണ്ട 30 ഒമാനി റിയാല്‍( ഏതാണ്ട് 3,000 രൂപ) വേണ്ടെന്നു വെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് അറിയിച്ചു. ഇതിന് ഒരു മാസം പ്രാബല്യമുണ്ടാകും.
പുനരധിവാസ ക്യാംപുകളിലെ നാലായിരത്തോളം പേര്‍ക്ക് രണ്ടുനേരം ഭക്ഷണം നല്‍കുന്നത് അവിടത്തെ ഇന്ത്യന്‍ സമൂഹമാണ്. വേണ്ടിവന്നാല്‍ മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications