Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

കൊച്ചി : കത്തോലിക്ക സഭയെ വിമര്‍ശിക്കുന്ന പുസ്തകം അച്ഛന്‍ എഴുതിയതിന് മകളെ കത്തോലിക്ക സഭാ മാനേജ്മെന്റ് കോളെജില്‍ നിന്നും പുറത്താക്കി. ഇതിനെതിരെ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു മുന്നില്‍ സത്യാഗ്രഹത്തിനൊരുങ്ങുകയാണ് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനിയും അമ്മയും.

അരുവിത്തറ സെന്റ് ജോര്‍ജ് കോളജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ ഇന്ദുലേഖയാണ് തന്റെ പിതാവും അതേ കോളെജിലെ അധ്യാപകനുമായ ഈപ്പന്‍ എഴുതിയ പുസ്തകത്തെ തുടര്‍ന്ന് കോളെജില്‍ നിന്നും പുറത്തായത്. സഭയെ വിമര്‍ശിക്കുന്ന നസ്രായനും നാറാണത്തു ഭ്രാന്തനും എന്ന പുസ്തകമാണ് ഈപ്പന്‍ എഴുതിയത്.

സസ്പെന്‍ഷനെതിരെ ജൂണ്‍ 12ന് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു മുന്നില്‍ സത്യഗ്രഹത്തിനൊരുങ്ങുകയാണ് ഇന്ദുലേഖയും അമ്മയും.

കോളെജില്‍ നിന്നും പുറത്താക്കിയത് സിന്‍ഡിക്കേറ്റ് അംഗം കൂടിയായ പ്രിന്‍സിപ്പലച്ചന്‍ മഹാത്മാഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനെ സ്വാധീനിച്ച് ശരിവപ്പിച്ചെന്ന് ഇന്ദുലേഖ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പരീക്ഷയെഴുതാന്‍ അനുവദിക്കാത്തതിനെതുടര്‍ന്ന് ഇന്ദുലേഖ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സന്പാദിക്കുകയും ചെയ്തു. എന്നാല്‍ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അമ്മയുമൊത്ത് കോളെജില്‍ എത്തിയ തന്നെ പ്രിന്‍സിപ്പല്‍ അസഭ്യം പറഞ്ഞെന്നും ഇന്ദുലേഖ പറയുന്നു. പരീക്ഷാ ഹാള്‍ടിക്കറ്റ് നല്‍കിയതുമില്ല.

ഇതേക്കുറിച്ച് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയെങ്കിലും അവിടെ നിന്നും നീതി ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് സര‍്വകലാശാലയ്ക്കു മുന്നില്‍ നിരാഹാരത്തിന് ഒരുങ്ങുന്നത്.

പൊലീസ് അനാസ്ഥ തുടര്‍ന്നാല്‍ ഈരാറ്റുപേട്ട സ്റ്റേഷനു മുന്നിലും സത്യഗ്രഹം നടത്തുമെന്ന് ഇന്ദുലേഖയും മാതാവും അറിയിച്ചു. പാലാ ബിഷപ്പ് ഹൗസിനു മുന്നിലും സത്യഗ്രഹം നടത്താന്‍ ഇവര്‍ ആലോചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+