Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

ശ്രീനഗര്‍: 66 മുറികള്‍, എവിടെനിന്നുനോക്കീയാലും ആസ്വദിക്കത്തക്കരീതിയില്‍ ദാല്‍ തടാകത്തിന്‍റെ വശ്യസാന്നിദ്ധ്യം, ഇത് ഹരി നിവാസ് കാശ്മീര്‍ മുഖ്യമന്ത്രിയ്ക്കായി ദാല്‍ തടാകക്കരയില്‍ ഉയരുന്ന വെണ്‍സൗധം.

ഇവിടുത്തെ മുഖ്യമന്ത്രിമാരെല്ലാം ഇതേവരെ ഉപയോഗിച്ച വസതികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണ്‌ ഹരി നിവാസ്‌ എന്ന്‌ പേരിട്ടിരിക്കുന്ന ഈ വെണ്‍സൗധം. 20വര്‍ഷത്തിനിടെ ജമ്മുകശ്‌മീരില്‍ മുഖ്യമന്ത്രിമാര്‍ക്കുവേണ്ടി തയ്യാറാകുന്ന ആറാമത്തെ വസതിയാണ്‌ ഈ സൗധം. ഇപ്പോഴത്തെ മുഖ്യമന്ത്രി ഗുലാം നബി ആസാദ് താമസിക്കാന്‍ പോകുന്ന രണ്ടാമത്തെ ഔദ്യോഗിക വസതിയാണിത്

ഏറ്റവും മികവുറ്റ ജോലിക്കാരെയാണ്‌ ഇതിന്റെ നിര്‍മ്മിതിക്കുവേണ്ടി ഉപയോഗിച്ചത്‌. ഒപ്പം പ്രത്യേക തരം മരങ്ങളും. ഒന്നരമാസം കൊണ്ട്‌ ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ്‌ കരുതുന്നത്‌- നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന റിയാസ്‌ അഹമ്മദ്‌ പറയുന്നു.

ഔദ്യോഗിക വസതിയുട നിര്‍മ്മാണത്തില്‍ തന്റെ മുന്‍ഗാമികളുടെ അതേ രീതി തന്നെയാണ്‌ ആസാദും പിന്തുടരുന്നത്‌. മുന്‍മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സയീദ്‌ സംസ്ഥാന ഖജനാവില്‍ നിന്നും അഞ്ച്‌ കോടി ചെലവഴിച്ചാണ്‌ ഒരു മണിസൗധം നിര്‍മ്മിച്ചത്‌. ഇതിന്‌ മുമ്പ്‌ ഫാറൂഖ്‌ അബ്ദുള്ള 2002ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍നിന്നിറങ്ങുന്നതിന്‌ മുമ്പ്‌ ഇപ്പോള്‍ ഹരിനിവാസ്‌ സ്ഥിതിചെയ്യുന്നതിനടുത്തായി മറ്റൊരു വസതിയും നിര്‍മ്മിച്ചിട്ടുണ്ട്‌ .

എന്നാല്‍ ഇതുവരെ പണിതവയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ട കാര്യത്തില്‍ ഹരി നിവാസ്‌ തന്നെയാണ്‌ ഒന്നാം സ്ഥാനത്ത്‌. 11 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ചെലവിടുന്നത്. പ്രകൃതി സംരക്ഷണാര്‍ത്ഥം ദാല്‍ തടാകക്കരയില്‍ കശ്‌മീര്‍ സര്‍ക്കാര്‍ മുമ്പ്‌ നിര്‍മ്മാണം നിരോധിച്ചിരുന്ന ഭാഗത്താണ്‌ ഇപ്പോള്‍ ഈ കെട്ടിടം പണിതിരിക്കുന്നത്‌.

നിര്‍മ്മാണം നടത്തുന്നതിന്‌ ആസാദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മൗനാനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ ഇതില്‍ പ്രതിപക്ഷത്തിന്‌ കടുത്ത എതിര്‍പ്പുണ്ട്‌. ആസാദ്‌ ഒരു നല്ല രാഷ്ട്രീയക്കാരനാണ്‌. ആ നിലയ്‌ക്ക്‌ ഈ കെട്ടിടം ഇവിടെ പണിയരുതെന്ന്‌ അദ്ദേഹം തീരുമാനിക്കണമായിരുന്നു. സംസ്ഥാന ഖജനാവിലെ പണം ദുര്‍വിനിയോഗം ചെയ്യരുതെന്നകാര്യവും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു. ഞങ്ങള്‍ തീര്‍ച്ചയായും ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കും- പ്രതിപക്ഷാംഗങ്ങള്‍ പറയുന്നു.

അധികാരത്തിലേറുമ്പോള്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച്‌ ജനങ്ങളുടെ പണം ചെലവാക്കി വന്‍ ഔദ്യോഗിക വസതികള്‍ പടുത്തുയര്‍ത്തുകയെന്നത്‌ കാശ്‌മീരിലെ മുഖ്യമന്ത്രിമാരുടെ ഒരു പതിവു രീതിയായിമാറിയിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+