Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യാഹം തളിച്ചത്‌ തെറ്റിദ്ധാരിപ്പിച്ചതിനെ ത്തുടര്‍ന്ന്‌: യോഗക്ഷേമസഭ

വിശാഖപട്ടണം: നാഗര്‍ കോവിലില്‍ നിന്നു ഹൗറയിലേക്ക് പോകുകയായിരുന്ന ഗുരുദേവ്‌ എക്സ്പ്രസ്‌ ആന്ധ്രയില്‍ വാള്‍ട്ടയറിനു സമീപം പാളം തെറ്റി. അപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു. 20 പേര്‍ക്ക്‌ പരുക്കേറ്റു.

വീരാന്ദ്ര(61), എം. പ്രസാദ്‌(51), എസ്‌. സയന്‍(35) എന്നിവരാണ്‌ മരിച്ചതെന്ന്‌ ദക്ഷിണ-പൂര്‍വ റയില്‍വേ അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണത്തു നിന്ന്‌ 20 കിലോമീറ്റര്‍ അകലെ ദുവാഡ, ഗോപാലപട്ടണം സ്റ്റേഷനുകള്‍ക്കിടയില്‍ രാത്രി പതിനൊന്നോടെയാണ്‌ അപകടമുണ്ടായത്‌.

അപകടമുണ്ടാവുമ്പോള്‍ 600 ഓളം യാത്രക്കാരാണ്‌ തീവണ്ടിയില്‍ ഉണ്ടായിരുന്നത്‌. പരുക്കേറ്റവരെ കിങ്ങ്‌ ജോര്‍ജ്‌ ആശുപത്രി, റയില്‍വേ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തീവണ്ടിയുടെ 11 കംപാര്‍ട്ടമെന്‍റുകളാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന്‌ ഈ പാതയിലൂടെയുളള തീവണ്ടി ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു.

വിശാഖപട്ടണത്ത്‌ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌. ഫോണ്‍- 0891 2575083. തീവണ്ടി സാവധാനം ഓടിയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നാഗര്‍കോവിലില്‍ നിന്നു ഞായറാഴ്ച ഉച്ചതിരിഞ്ഞു പുറപ്പെട്ട തീവണ്ടി ചൊവാഴ്ച ഹൗറയില്‍ എത്തേണ്ടതായിരുന്നു . ദുവാഡ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ ഹൗറയില്‍ എത്തിക്കുന്നതിനായി പ്രത്യേക തീവണ്ടി തിരിച്ചിട്ടുണ്ട്‌.

ഡിവിഷണല്‍ റയില്‍വേ മാനേജര്‍ ഇന്ദ്ര ഘോഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക റയില്‍വേ സംഘം സ്ഥിതിഗതി വിലയിരുത്തുന്നതിനായി സംഭവ സ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+