കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: സിബിഐ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ: മറ്റെല്ലാ മേഖലകളെയും പോലെ വിവരസാങ്കേതിക വിദ്യാ മേഖലയിലും ഇനിമുതല്‍ കാഴ്‌ചശക്തിയില്ലാത്തവര്‍ക്ക്‌ തൊഴിലവസരം.

മുന്‍നിര ഐടി കമ്പനികള്‍ പലതും കാഴ്‌ച ശക്തിയില്ലാത്തവര്‍ക്ക്‌ ജോലിനല്‍കാനും അവര്‍ക്കുവേണ്ട രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കാനും തയ്യാറാകുന്നതോടെയാണ്‌ കാഴ്‌ചശക്തിയില്ലാത്തവര്‍ക്ക്‌ ഈ മേഖലയിലും തൊഴിവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്‌.

ഐബിഎം, എംഫസിസ്‌, ഇന്‍ഫോസിസ്‌-ബിപിഒ, സാപ്‌ ഇന്ത്യ, അദിതി ടെക്‌നോളജീസ്‌ തുടങ്ങിയ കമ്പനികളാണ്‌ കാഴ്‌ച ശക്തിയില്ലാത്തവരെ ജോലിയ്‌ക്കെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

ഇതോടെ ഐടി മേഖലയും കാഴ്‌ചശക്തിയില്ലാത്തവരെ ജോലിക്കാരായി സ്വീകരിക്കാന്‍ തയ്യാറാവുകയാണ്‌. കാലക്രമേണ ഈ രീതി കൂടുതല്‍ വ്യാപകമാകും- വിവിധ രംഗങ്ങളില്‍ മികവുകാണിക്കുന്ന വികലാംഗര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എനേബിള്‍ ഇന്ത്യയെന്ന സംഘടനയുടെ സ്ഥാപക ശാന്തി രാഘവന്‍ പറയുന്നു.

എനേബിള്‍ ഇന്ത്യയുമായി സഹകരിച്ച്‌ ഐടി മേഖലയിലെ പ്രമുഖ കമ്പനിയായ ഐബിഎം ഇത്തരത്തിലൊരു പരിശീലനപരിപാടി ഈയിടെ ബാംഗ്ലൂരില്‍ നടത്തുകയുണ്ടായി. കാഴ്‌ചശക്തിയില്ലാത്തവര്‍ക്ക്‌ പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കു വേണ്ടിയാണ്‌ മൂന്നാഴ്‌ച നീണ്ടുനിന്ന ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്‌.

ഇതാദ്യമായാണ്‌ ഇന്ത്യയില്‍ ഒരു ഐടി കമ്പനി കാഴ്‌ചശക്തിയില്ലാത്തവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാവുകയും ഒപ്പം അവര്‍ക്കുവേണ്ടവിധത്തില്‍ പരിശീലനം നല്‍കാന്‍ തയ്യാറാവുകയും ചെയ്യുന്നത്- ശാന്തി പറയുന്നു.

ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള വവിധ സ്ഥാപനങ്ങളിലെ 15 അധ്യാപകരാണ്‌ ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്‌. ഇവരിലൂടെ 500മുതല്‍ 1000വരെ കാഴ്‌ചശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ കമ്പ്യൂട്ടര്‍ പഠനത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും പാഠങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌. ഇതുവഴി 2007ല്‍ തന്നെ ഇത്തരം 450 പേര്‍ക്കെങ്കിലും ഈ രംഗത്ത്‌ തൊഴിലവസരമുണ്ടാക്കുമെന്നാണ്‌ കരുതുന്നത്‌.

സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വൈകല്യമുള്ള വ്യക്തികളെ പരിശീലിപ്പിച്ച്‌ ജോലിയ്‌ക്കെടുക്കാനും അവര്‍ക്കുവേണ്ട തൊഴില്‍ സാഹചര്യം ഉണ്ടാക്കാനും തയ്യാറാകുമ്പോഴും വേണ്ടത്ര യോഗ്യത നേടിയവരെ കണ്ടെത്തുകയെന്നത്‌ ഇപ്പോഴും വളരെ വിഷമം പിടിച്ച കാര്യമാണ്‌- ഐബിഎമ്മിന്റെ ഇന്ത്യ ഡൈവേര്‍സിറ്റി ലീഡര്‍ അനിത ഗുവ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ഐബിഎം നടത്തിയ പരിശീലനത്തിലൂടെ ഐടി കമ്പനികളും ഇത്തരം വൈകല്യമുള്ളവര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന വിടവ്‌ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌. ഇവിടെ നിന്നും പരിശീലനം ലഭിച്ച അധ്യാപകരാണ്‌ ഇനി ഇത്തരമാളുകളെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്‌തരാക്കേണ്ടത്‌- അവര്‍ പറയുന്നു.

അന്ധര്‍ക്കാവശ്യമായ പൊതു അധ്യാപന രീതികളും ഐടി മേഖലയ്‌ക്ക്‌ വേണ്ടിവരുന്ന പ്രത്യേക പരിശീലനവും ഉള്‍പ്പെടെയുള്ള പരിശീലനമാണ്‌ അധ്യാപകര്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. ഇതുകൂടാത ടാക്ടൈല്‍ ഡയഗ്രം, പരിശീലന നിര്‍ദ്ദേശങ്ങളടങ്ങിയ ഓഡിയോ കോംപാക്ട്‌ ഡിസ്‌ക്‌, വോയ്‌സ്‌ എനേബിള്‍ഡ്‌ സോഫ്‌റ്റ്‌ വേര്‍ എന്നിവയുള്‍പ്പെടെയുള്ള പഠന സാമഗ്രികളും പരിശീലനത്തിനെത്തിയവര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

പരിശീലനത്തിനെത്തിയവര്‍ ബാംഗ്ലൂരിലെ ഐബിഎം ഓഫീസ്‌ സന്ദര്‍ശിയ്‌ക്കുകയും സ്ഥാപനത്തില്‍ വേണ്ടിവരുന്ന ജോലിയുടെ രീതികളെക്കുറിച്ചും കമ്പനിയുടെ ആവശ്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയിട്ടുണ്ട്‌.- അനിത വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X