Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി: യുപിഎക്ക് മായാവതിയുടെ പിന്തുണ

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി എസ് പി നേതാവുമായ മായാവതി പ്രഖ്യാപിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കാവുന്ന വോട്ടുകളുള്ള പാര്‍ട്ടിയാണ് ബി എസ് പി.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി എസ് പിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും മായാവതി പറഞ്ഞു.

തിങ്കളാഴ്ച മായാവതിയുടെ വസതിയില്‍ നടത്തിയ വിരുന്ന് സല്‍ക്കാരത്തില്‍ സോണിയാഗാന്ധി പങ്കെടുക്കുകയും മായാവതിയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിര‍ഞ്ഞെടുപ്പില്‍ മൊത്തം 10.98 ലക്ഷം വോട്ടുകളാണുള്ളത്. ഇതില്‍ 5.13 ലക്ഷം വോട്ടുകളാണ് യുപിഎയ്ക്കുള്ളത്. ബി എസ് പിയുടെ 58,000 വോട്ടുകള്‍ കൂടി യുപിഎക്ക് ലഭിക്കുമെന്നായതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് യുപിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പായി.

എന്‍ഡിഎക്ക് 3.54 ലക്ഷം വോട്ടുകളാണുള്ളത്. എട്ട് പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന മൂന്നാം മുന്നണിക്ക് 1.05 ലക്ഷം വോട്ടുകളുണ്ട്. എന്‍ഡിഎയെ മായാവതി പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിയ്ക്കുണ്ടായിരുന്നു പ്രതീക്ഷകള്‍ തീര്‍ത്തും അസ്തമിച്ചു.

യുപിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നതിന് ബി എസ് പി ഒരുപാധിയും മുന്നോട്ടുവച്ചിട്ടില്ലെന്നും മായാവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+