കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യാഹം തളിച്ചത്‌ തെറ്റിദ്ധാരിപ്പിച്ചതിനെ ത്തുടര്‍ന്ന്‌: യോഗക്ഷേമസഭ

  • By Staff
Google Oneindia Malayalam News

തെങ്കാശി : സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകര്‍ക്ക് ആഗസ്റ്റ് 15നെക്കാള്‍ പ്രധാനമാണ് ജൂണ്‍ 15. കാരണം അന്നാണ് രജനിയുടെ ശിവജി റിലീസാകുന്നത്. തെങ്കാശിയിലെ ആരാധകര്‍ അതാഘോഷിക്കുന്നത് അല്‍പം കാശു മുടക്കിത്തന്നെയാണ്.

ജൂണ്‍ 15ന് പിറക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ സ്വര്‍ണ മോതിരമാണ് തെങ്കാശിയിലെ രജനി ഫാന്‍സ് അസോസിയേഷന്‍ നല്‍കുന്നത്. രജനിയുടെ എല്ലാ ജന്മദിനങ്ങളും ഈ ഫാന്‍സ് ക്ലബ് ആഘോഷിക്കുന്നത് ഇങ്ങനെയാണ്. അന്നേദിവസം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കായിരുന്നു സ്വര്‍ണ മോതിരത്തിനുളള ഭാഗ്യം.

ഇത്തവണ അത് ശിവാജിയുടെ റിലീസ് തീയതിയിലേയ്ക്കും വ്യാപിച്ചു. അണ്ണന്റെ പടം ആഘോഷിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാനാണ് രസികര്‍ മണ്‍ട്രങ്ങളുടെ തീരുമാനം.

വെറുതെ പ്രഖ്യാപിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. കാലേകൂട്ടി ഈ വിവരം തെങ്കാശി സര്‍ക്കാര്‍ ആശുപത്രി അധികൃതരെ ഫാന്‍സ് ക്ലബുകാര്‍ വിവരമറിയിച്ചിട്ടുണ്ട്. 41 സ്വര്‍ണ മോതിരങ്ങള്‍ക്ക് ഓര്‍ഡറും നല്‍കിയെന്ന് ഫാന്‍സ് ക്ലബ് ഭാരവാഹികളായ സോമുവും രംഗസ്വാമിയും അറിയിച്ചു.

ശിവജിയുടെ വ്യാജ വീഡിയോ ചിത്രീകരിക്കുന്നത് തടയാനും ഫാന്‍സ് ക്ലബുകാര്‍ മുന്നിട്ടിറങ്ങുകയാണ്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന ആസ്ഥാനത്തു നിന്നും ഫാന്‍സ് ക്ലബിന്റെ എല്ലാ ശാഖകളിലും നല്‍കിയിട്ടുണ്ട്.

ഓരോ തീയേറ്ററിലും ഫാന്‍സ് ക്ലബ് ഒന്പതംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആരെങ്കിലും തീയേറ്ററിനുളളില്‍ പടം മൊബൈല്‍ ഫോണിലോ വീഡിയോ കാമറയിലോ പകര്‍ത്തുന്നുണ്ടോ എന്ന് ഇവര്‍ പരിശോധിക്കും.

ജൂണ്‍ 15 അടുക്കുന്നതോടെ ഇനിയും കൗതുകകരമായ വാര്‍ത്തകള്‍ രജനിയുടെ ആരാധകരില്‍ നിന്നും പ്രതീക്ഷിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X