കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: സിബിഐ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

ഗുവാഹത്തി: നിരോധിക്കപ്പെട്ട തീവ്രവാദ സംഘനടയായ ഉള്‍ഫ ജനപ്രിയ നെറ്റ്‌വര്‍കിംഗ്‌ സൈറ്റായ ഓര്‍കുട്‌ വഴി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി സൈന്യത്തിന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചു.

ഓര്‍ക്കുട്ടിലുള്ള 20 സമൂഹങ്ങള്‍ നേരിട്ടും അല്ലാതെയും ഉള്‍ഫയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സംഘടനക്ക്‌ വേണ്ടി ജനപിന്തുണ തേടുകുയും ചെയ്യുന്നുണ്ട്‌. എന്നാല്‍ ഈ 20 സമൂഹത്തില്‍ രണ്ടെണ്ണം മാത്രമേ അസമിന്റെ സ്വയം ഭരണത്തെയും ഉള്‍ഫയുടെ പ്രവര്‍ത്തനലക്ഷ്യത്തെയും പറ്റി നേരിട്ട്‌ പ്രതിപാദിക്കുന്നുള്ളു.

അസം പൊലീസിന്‌ ഇപ്പോഴും ഇക്കാര്യത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഉള്‍ഫ മുഖപത്രമായ ഫ്രീഡത്തിന്റെ ഇന്റര്‍നെറ്റ്‌ പതിപ്പും ഇപ്പോള്‍ ലഭ്യമാണ്‌. സംഘടനയുടെ സന്ദേശങ്ങളും പ്രസ്‌താവനകളും ഇ-മെയില്‍ വഴിയാണ്‌ ഇവര്‍ മാധ്യമങ്ങള്‍ക്കെത്തിക്കുന്നത്‌.

ഇതിന്‌ സമാനമായ രീതിയില്‍ മണിപ്പാലിന്റെ രാഷ്ട്രീയ പഞ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടും സൈറ്റുകള്‍ നിലവിലുണ്ട്‌. യുഎന്‍എല്‍എഫ്‌, ഫ്രീ മണിപ്പാല്‍ എന്നീ സൈറ്റുകളാണ്‌ ഇവയില്‍ പ്രധാനം.

മണിപ്പൂരിന്റെ കാര്യത്തില്‍ ഇന്ത്യ കൊളൊണിയല്‍ സ്വഭാവം കാണിയ്‌ക്കുകയാണെന്നും അവര്‍ക്ക്‌ സ്വയംഭരണത്തിനുള്ള അവകാശമുണ്ടെന്നും ഈ സൈറ്റുകളില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X