Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച മന്ത്രിസഭാഉപസമിതിയോഗം ചേരും.

മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തില്‍ കൈയേറ്റം സംബന്ധിച്ച്‌ സ്വീകരിച്ച നിലപാടുകള്‍ നേരിട്ട്‌ ഹാജരായി വിശദീകരിക്കണമെന്ന്‌ ദൗത്യ സംഘം തലവന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. വൈകീട്ട് 4.30ന് തിരുവനന്തപുരത്താണ് യോഗം നടക്കുക

ദൗത്യസംഘത്തിലെ കെ.സുരേഷ്കുമാര്‍, ഐജി ഋഷിരാജ്‌ സിംഗ്‌, കളക്ടര്‍ രാജുനാരായണസ്വാമി എന്നിവരോട്‌ ഇതുവരെ അവിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍, തുടര്‍നടപടികള്‍, പിടിച്ചെടുത്ത രേഖകള്‍, ലഭിച്ച പരാതികള്‍ എന്നിവയടക്കമുള്ള ഫയലുകളുമായി എത്തിച്ചേരാനാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്. റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി നിവേദിത പി ഹരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കുള്ള അതൃപ്തി സിപിഐ മന്ത്രിമാര്‍ ഉദ്യോഗസ്ഥരെ നേരിട്ട്‌ അറിയിക്കും. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും സുതാര്യമാക്കുകയും ചെയ്യണമെന്ന നിര്‍ദേശവും നല്‍കുമെന്നാണ്‌ അറിയുന്നത്‌.

യോഗത്തിന്‌ മുന്നോടിയായി ഇതുവരെ സ്വീകരിച്ച ഒഴിപ്പിക്കല്‍ നടപടികളുടെ വിശദമായ റിപ്പോര്‍ട്ട്‌ ദൗത്യസംഘം തലവന്‍ സുരേഷ് കുമാര്‍ മന്ത്രിസഭാഉപസമിതിക്ക്‌ നല്‍കിയിട്ടുണ്ട്‌.

റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ അദ്ധ്യക്ഷതയിലുള്ള ഉപസമിതിയില്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ബിനോയ്‌ വിശ്വം, പാലൊളി മുഹമ്മദ്‌ കുട്ടി, എ.കെ ബാലന്‍ എന്നിവരും അംഗങ്ങളാണ്‌.

ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തി സിപിഐ സംസ്ഥാന നേതൃത്വം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സിപിഐ മന്ത്രിമാരും മുഖ്യമന്ത്രിയെ നേരിട്ട്‌ കണ്ട്‌ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ്‌ ഉപസമിതി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്‌. അതില്‍ മുഖ്യമന്ത്രി കൂടി പങ്കെടുക്കാനും തീരുമാനമായി. ചൊവ്വാഴ്ചത്തെ യോഗത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.

അതേസമയം ദൗത്യസംഘത്തിനെതിരെയുള്ളപരാതികള്‍ അന്വേഷിക്കുവാന്‍ ഇടതുമുന്നണി സമിതി ചൊവ്വാഴ്ച മൂന്നാര്‍ സന്ദര്‍ശിയ്ക്കുന്നുണ്ട്.

എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സംഘത്തില്‍ കെ.ഇ ഇസ്മായില്‍, കെ.കൃഷ്ണന്‍ കുട്ടി, പി.ജെ ജോസഫ്‌, ടി.ജെ ചന്ദ്രചൂഡന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരാണ്‌ ഉള്ളത്‌.

രാവിലെ പത്തിന് സിപിഐ ഓഫീസില്‍ ഉപസമിതിയംഗങ്ങള്‍ യോഗം ചേരും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിമുതല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വെച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+