പുണ്യാഹം തളിച്ചത് തെറ്റിദ്ധാരിപ്പിച്ചതിനെ ത്തുടര്‍ന്ന്: യോഗക്ഷേമസഭ
ഫൊണിക്‌സ്: അരിസോണക്കാരിയായ യുവതിയ്‌ക്ക് ഒരു പ്രസവത്തില്‍ ആറ് കുഞ്ഞുങ്ങള്‍.
മുപ്പത്തിരണ്ടുകാരിയായ ജെന്നി മെഷേയ്‌ക്കാണ് ആദ്യ പ്രസവത്തില്‍ത്തന്നെ ആറുകുഞ്ഞുങ്ങളെ കിട്ടിയത്.
ചൊവ്വാഴ്‌ച ബാന്നര്‍ ഗുഡ് സമരിറ്റന്‍ ആശുപത്രിയിലാണ് മൂന്ന് ആണ്‍കുട്ടികള്‍ക്കും മൂന്നു പെണ്‍കുട്ടികള്‍ക്കും ജെന്നി ജന്മം നല്‍കിയത്. ശസ്‌ത്രക്രിയയിലൂടെയാണ് ഇവരെ പുറത്തെടുത്തത്.
പ്രസവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഇതേവരെ കുട്ടികള്‍ക്കോ മാതാവിനോ ഒരു പ്രശ്‌നവുമില്ലെന്ന് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ജോണ്‍ എല്ലിയറ്റ് പറഞ്ഞു.
കുട്ടികളില്‍ നാലുപേര്‍ക്ക് മൂന്ന് പൗണ്ട് (1.4 കിലോഗ്രാം) വീതം ഭാരമുണ്ട്. ഒരാള്‍ക്ക് മാത്രമാണ് ഭാരക്കുറവുള്ളത്. ഇവരില്‍ അഞ്ചുപേരും ചൊവ്വാഴ്‌ച വെന്റിലേറ്ററിലായിരുന്നു. ഒരു ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്നും ഇവരെ മാറ്റാന്‍ കഴിഞ്ഞേയ്‌ക്കുമെന്ന് കുട്ടികളെ പരിചരിക്കുന്ന ഡോക്ടര്‍ ജോര്‍ദന്‍ ലിയോനാഡ് പറഞ്ഞു. അരിസോണയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications