കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്‌ ശമ്പള സ്‌കെയിലുകള്‍ പരിഷ്‌കരിക്കും

  • By Staff
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ജീവനക്കാര്‍ ആരംഭിച്ച മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന്‌ മുംബൈയില്‍ നിന്നുള്ള 22 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.

12,000 ജീവനക്കാരാണ് ചൊവാഴ്ച രാത്രി മുതല്‍ പണിമുടക്ക് തുടങ്ങിയതെന്ന് എസിഇയു ജനറല്‍ സെക്രട്ടറി കെ.ജെ ബദോല അറിയിച്ചു. രാത്രി 9.30 -നാണ്‌ ജീവനക്കാരുടെ സംഘടനയായ എസിഇയുവിന്റെ ആഹ്വാനപ്രകാരം സമരം തുടങ്ങിയത്‌.

ഉദ്യോഗകയറ്റവും ശമ്പള വര്‍ദ്ധനയും ആവശ്യപ്പെട്ടാണ്‌ ജീവനക്കാര്‍ പണിമുടക്ക്‌ തുടങ്ങിയിരിക്കുന്നത്‌. വിമാനകമ്പനി മാനേജ് മെന്റും തൊഴിലാളി യൂണിയനുകളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ്‌ പണിമുടക്ക്‌.

ഗ്രൗണ്‌ട്‌ സ്റ്റാഫും സമരത്തിന്‍ പങ്കെടുക്കുന്നുണ്‌ട്‌. ഇതോടെ ദില്ലി, മുംബൈ, ഹൈദരാബാദ്‌ സര്‍വീസുകള്‍ മുടങ്ങി. ദുബയ്, ക്വലാലംപൂര്‍, സിംഗപ്പൂര്‍, ബാങ്കോക്ക്‌ എന്നിവടങ്ങളിലേക്കുള്ള വിമാനസര്‍വീസുകളും അവതാളത്തിലായിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X