Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യാഹ വിവാദം: ദേവസ്വം ബോര്‍ഡ്‌ ഖേദം പ്രകടിപ്പിച്ചു

ഗുരുവായൂര്‍: കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ചെറുമകന്റെ ചോറൂണിനു ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം തളിച്ചതിന്‌ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ഖേദം പ്രകടിപ്പിച്ചു. രവിയുടെ മകന്‍ രവികൃഷ്‌ണയോടാണ്‌ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്‌.

ക്ഷേത്രം മാനേജരോടും തന്ത്രിയോടും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്‌. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആചാര്യ സദസ്‌ വിളിച്ചു കൂട്ടും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച ദേവപ്രശ്‌നം നടത്താനും തീരുമാനിച്ചിട്ടുണ്ട്‌. വിശ്വാസികള്‍ക്കെല്ലാം ക്ഷേത്രപ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച്‌ ദേവഹിതം അറിയാന്‍ അഷ്ടമംഗല്യപ്രശ്നം നടത്തുന്ന കാര്യത്തില്‍ ബുധനാഴ്ച അന്തിമ തീരുമാനമെടുക്കും. ചൊവ്വാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

90ല്‍ അഷ്ടമംഗല്യപ്രശ്നത്തില്‍ നിര്‍ദേശിച്ച പരിഹാരങ്ങള്‍ പലതും ഇനിയും നടപ്പായിട്ടില്ലെന്നും പ്രശ്നചിന്തയില്‍ തെളിയുന്ന പരിഹാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ അഷ്ടമംഗല്യപ്രശ്നം നടത്താവൂ എന്നും തന്ത്രി ചേന്നാസ്‌ രാമന്‍ നമ്പൂതിരിപ്പാട്‌ ചെയര്‍മാന്‌ നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. പൊതുസമ്മതമുള്ളവരും പ്രഗത്ഭരുമായ ജ്യോല്‍സ്യന്‍മാരെയാവണം പങ്കെടുപ്പിക്കേണ്ടത്‌ എന്നും അദ്ദേഹം നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+