പൂജാരിമാര്‍ ദക്ഷിണ വാങ്ങരുത്: സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 5209 അനധിതൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായി റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.
മൊത്തം 14195 കൈയ്യേറ്റങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. ഇതില്‍ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കും. 968.55 ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ചതായും മന്ത്രി അറിയിച്ചു.
20,000 എക്കര്‍ സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയതായി കണ്ടെത്തി. കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി പൂര്‍ണ്ണമായും തിരിച്ചു പിടിക്കും. പിടിച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് നല്‍കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു. ശാസ്‌താം കോട്ട കായല്‍ കൈയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഒഴിപ്പിക്കുന്നതായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ അയക്കുമെന്നും മന്ത്രി അറിയിച്ചു.
ഭരണ നവീകരണ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പില്‍ തസ്‌തികള്‍ വെട്ടിക്കുറച്ചത് ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമായതായും കെ.പി രാജേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications