കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി-വ്യവസായ നയങ്ങള്‍ അംഗീകരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ഐ.ടി നയവും വ്യവസായ നയവും ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. സംസ്ഥാനത്ത്‌ പുതിയ എയ്‌ഡഡ്‌ സ്‌കൂളുകള്‍ തുടങ്ങാനും ഉള്ളത്‌ അപ്‌ഗ്രേഡ്‌ ചെയ്യാനും കര്‍ശന മാനദണ്‌ഡങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.

പുതിയ സ്‌കൂളുകള്‍ തുടങ്ങുന്നതിന്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രമേയത്തോടു കൂടിയ അപേക്ഷകള്‍ സമര്‍പ്പിക്കണം. കെഇആര്‍ പ്രകാരം അതാതു പ്രദേശത്ത്‌ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതുമേഖലയ്‌ക്കും, പരമ്പരാഗത മേഖലയ്‌ക്കും ഊന്നല്‍ നല്‌കുന്നതാണ്‌ സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം. നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ ലാഭത്തിലാക്കാനും പരിസ്ഥിതിക്കു കോട്ടം തട്ടാത്ത തരത്തില്‍ വികസനം നടപ്പാക്കാനും പൊതുമേഖലയെ ലാഭത്തിലാക്കാനും നയം ലക്ഷ്യമിടുന്നു.

ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കു സംരക്ഷണം ലഭിക്കുന്ന വിധത്തിലുള്ള വര്‍ഷകാല ഉപരിതല മത്സ്യബന്ധന ബില്ലിനും അംഗീകാരം നല്‍കിയിട്ടുണ്ട്. ട്രോളിംഗ്‌ നിരോധനം മൂലം തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ സൗജന്യ റേഷന്‍ നല്‌കാനും തീരുമാനിച്ചു.

ഈ വര്‍ഷം എസ്‌എസ്‌എല്‍സിക്ക്‌ വന്‍ വിജയമുണ്‌ടായ സാഹചര്യത്തില്‍ പ്ലസ്‌ ടു പ്രവേശനത്തിനു മതിയായ സീറ്റുകള്‍ ലഭിക്കില്ലെന്ന ആശങ്ക പരിഹരിക്കാന്‍ നടപടിയുണ്‌ടാകും. പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ കുറവുള്ള പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

പകര്‍ച്ചപ്പനി രൂക്ഷമായി ബാധിച്ച കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചു. പനി പടര്‍ന്നു പിടിച്ച മറ്റു ജില്ലകള്‍ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു. പാലക്കാട്‌ ജില്ലാ കളക്‌ടറായി കെ.എസ്‌.ശ്രീനിവാസനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X