ആറ് ശമ്പള സ്‌കെയിലുകള്‍ പരിഷ്‌കരിക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ ഏറ്റവും താഴെയുള്ള ആറ് ശമ്പള സ്‌കെയിലുകള്‍ പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
പാലക്കാട് കളക്‌ടറായി എ.ശ്രീനിവാസന്‍ ഐ.എ.എസിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോഴിക്കോട് ജില്ലയില്‍ കിണറ്റില്‍ വീണുമരിച്ച രണ്ടു കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതം ധനസഹായം നല്‍കും.കടയ്ക്കലില്‍ കുളത്തില്‍ വീണുമരിച്ച കുട്ടിയുടെ കുടുംബത്തിന് 30,000 രൂപ ധനസഹായം നല്‍കും.
പോലീസ് സേനയില്‍ 10 ശതമാനം പേരെ സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിയമിക്കും.പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ ജില്ലകള്‍ക്ക് മതിയായ തുക അനുവദിക്കും. കണ്ടിജന്‍സി സ്വീപ്പര്‍മാരുടെ പ്രശ്‌നങ്ങള്‍ രണ്ടു മാസത്തിനകം പരിഹരിക്കും.












Click it and Unblock the Notifications