പൂജാരിമാര്‍ ദക്ഷിണ വാങ്ങരുത്: സുധാകരന്‍
തിരുവനന്തപുരം: മൂന്നാറില്‍ മുഖം നോക്കാതെ നടപടികളെടുത്ത ദൗത്യസംഘത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ കെ.സുരേഷ് കുമാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിസഭാ ഉപസമിതിയുടെയും ശകാരത്തില്‍ അതൃപ്തനായി അവധിയില്‍ പോയേക്കുമെന്ന് അറിയുന്നു.
പത്തു ദിവസത്തെ അവധിയെടുത്ത് ദില്ലിയില്‍ പോകാനാണ് സുരേഷ് കുമാറിന്റെ തീരുമാനമെന്നാണ് സൂചന. രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം വ്യാജമല്ലെന്ന മന്ത്രിസഭാ ഉപസമിതിയുടെ നിലപാട് മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടി മുഖം നോക്കാതെ തുടരുന്നതിന് തടസമാവും. പട്ടയം നിയമവിരുദ്ധമാണെങ്കില്‍ ഒഴിപ്പിക്കുക എന്ന നിലപാടെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ക്ക് ഇനി അത് എല്ലാ വ്യാജപട്ടയങ്ങളുടെ കാര്യത്തിലും ചെയ്യാനാവില്ല. ആ നിലയില്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സുരേഷ് കുമാര്‍ അവധിയില്‍ പോകുന്നത്.
സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് സുരേഷ് കുമാറിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ സിപിഐ ഓഫീസ് പൊളിച്ച ദൗത്യസംഘത്തിന്റെ തെറ്റായിപ്പോയെന്ന് പ്രഖ്യാപിക്കുമ്പോള്‍ ദൗത്യസംഘത്തിന്റെ ലക്ഷ്യബോധമാണ് ഇല്ലാതാവുന്നത്. എല്ലാ കാര്യങ്ങളും വി.എസുമായി ആലോചിച്ച് ചെയ്തിരുന്ന സുരേഷ് കുമാറിന് ഇത് അപ്രതീക്ഷിതമായ അടിയുമായി.












Click it and Unblock the Notifications