ഐടി-വ്യവസായ നയങ്ങള്‍ അംഗീകരിച്ചു
തിരുവനന്തപുരം: സിപിഐ ഓഫീസ് പൊളിച്ചതൊഴിച്ചാല്‍ ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ യന്ത്രസംവിധാനങ്ങള്‍ നല്‍കും. ആവശ്യമെങ്കില്‍ ജീവനക്കാരെയും അനുവദിക്കും. ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനത്തെ മന്ത്രിസഭാ ഉപസമിതി പ്രശംസിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫീസുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ഒഴിച്ചുള്ള കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
പാര്‍ട്ടി ഓഫീസുകളുടെ മറവില്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുന്നതിനെതിരെ ചോദ്യമുന്നയിച്ചപ്പോള്‍ വി.എസ് വ്യക്തമായ മറുപടിനല്‍കിയില്ല. ആക്ഷേപങ്ങളുള്ളവര്‍ക്ക് ഉന്നയിക്കാന്‍ അവസരങ്ങളുണ്ടെന്നും കോടതിയില്‍ ചോദ്യം ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications