പൂജാരിമാര്‍ ദക്ഷിണ വാങ്ങരുത്: സുധാകരന്‍
ലോസ്‌ആഞ്ചലസ്: മലയാളിയും ഫാഷന്‍ ഡിസൈനറുമായ ആനന്ദ് ജോണിനെതിരെ വീണ്ടും ലൈംഗികാപവാദം. ആനന്ദിനെതിരെ കേസുമായി പുതിയതായി ആറ് പെണ്‍കുട്ടികളാണ് രംഗത്തെത്തിയിട്ടുള്ളത്.
46 ക്രിമിനല്‍ കേസുകളാണ് ഇപ്പോള്‍ ആനന്ദിന്‍റെ പേരിലുള്ളത്. ആനന്ദിന്‍റെ വസ്ത്രങ്ങള്‍ക്ക് മോഡലുകളായവരാണ് പരാതിക്കാരില്‍ ഏറെയും. കേസുകള്‍ തെളിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ജയില്‍വാസമാകും ആനന്ദിനുള്ള ശിക്ഷ.
പതിനാലിനും ഇരുപത്തേഴിനും മധ്യേ പ്രായത്തിലുള്ളവരെ പീഡിപ്പിച്ചതായാണ് ആനന്ദിനെതിരെ ഉളള പരാതി. എന്നാല്‍, മോഡലിങ്ങ് അവസരം ലഭിക്കാത്തതിന്‍റെ പേരില്‍ ആനന്ദിനെതിരെ പരാതിക്കാര്‍ കള്ളക്കേസ് ചമച്ചതാണെന്ന് അഭിഭാഷകന്‍ റൊനല്‍ഡ് റിച്ചഡ്സ് പറഞ്ഞു.
അവരാവശ്യപ്പെട്ട കാലം വരെ മോഡല്‍ ആകാന്‍ അനുവദിക്കാതിരുന്നതിലുളള ദേഷ്യമാണ് കേസിന്‍റെ പിന്നിലെന്നും ആനന്ദ് തെറ്റുകാരനല്ലെന്നും റിച്ചഡ്സ് വിശദീകരിച്ചു. ചെന്നൈയില്‍ പഠിച്ചശേഷം ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ പാഴ്സന്‍ സ്കൂള്‍ ഒഫ് ഡിസൈനില്‍ നിന്നുമാണ് ആനന്ദ് ബിരുദം നേടിയത്.
ഇപ്പോഴും ഇന്ത്യന്‍ പൗരത്വം സൂക്ഷിക്കുന്ന ആനന്ദിന്‍റെ ഇടപാടുകാരില്‍ പ്രശസ്‌തമായ ഹില്‍ട്ടന്‍ ഹോട്ടല്‍ ശൃംഖലയുടെ അവകാശി പാരിസ് ഹില്‍ട്ടന്‍, ജോര്‍ദാന്‍ രാജ്ഞി, കെട്ടിടനിര്‍മാണ സാമ്രാട്ട് ഡൊനല്‍ഡ് ട്രമ്പ്, നോറ ജോണ്‍സ്, ന്യൂയോര്‍ക്ക് മുന്‍ മേയര്‍ റൂഡി ഗൈലിയനി തുടങ്ങിയവര്‍ ഉള്‍പെടുന്നു.












Click it and Unblock the Notifications