Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യാഹ വിവാദം: ദേവസ്വം ബോര്‍ഡ്‌ ഖേദം പ്രകടിപ്പിച്ചു

കാന്‍ബെറാ: ഇന്‍റര്‍നെറ്റില്‍ രാഷ്ട്രീയ നേതാക്കളും വില്‍പ്പനയ്ക്ക്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡും പ്രതിപക്ഷ നേതാവ് കെവിന്‍ റഡ്ഡുമാണ് ഇന്‍റര്‍നെറ്റില്‍ വില്‍പ്പനയക്ക് എത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായാണ് ലേല വെബ് സൈറ്റായ ഈ ബേ ഇരു നേതാക്കളെയും ഓരോ ദിവസം വില്പനയ്ക്ക് വെച്ചത്.

ഹോവാര്‍ഡിന്‍റെ ദിവസം ലേലത്തില്‍ പിടിക്കുന്നയാള്‍ക്കും ഒരു സുഹൃത്തിനും നവംബറില്‍ നടക്കുന്ന പ്രധാനമന്ത്രി ഇലവന്‍ ക്രിക്കറ്റ് മത്സരത്തില്‍ ഹോവാര്‍ഡിനോടൊപ്പമിരുന്ന് ക്രിക്കറ്റ് മത്സരം വീക്ഷിക്കാനും പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരു രാത്രി ചിലവഴിക്കാനും അവസരം ലഭിക്കും

പ്രതിപക്ഷ നേതാവിന്‍റെ ദിവസം വാങ്ങുന്നയാള്‍ക്ക് ആറു സുഹൃത്തുകളോടൊന്നിച്ച് റഡ്ഡിനും മറ്റൊരു മുതിര്‍ന്ന പാര്‍ലമെന്‍റംഗത്തോടും ഒപ്പം അത്താഴം കഴിക്കാന്‍ അവസരം ലഭിക്കും.

ഫെഡറല്‍ പാര്‍ലമെന്‍റ് പ്രസ്സ് ഗാലറിയുമായി ചേര്‍ന്ന് നടത്തുന്ന ലേലത്തിലൂടെ 1,50,000 ഡോളര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതില്‍ ഏറിയ പങ്കും ഓസ്ട്രേലിയയിലെ ബേണ്‍സ് ഫൌണ്ടേഷനാണ് ലഭിക്കുക.സര്‍ഫ്‌ എയിഡ് ഓസ്ട്രേലിയ, മേരിമേഡ് ചൈല്‍ഡ് ആന്‍ഡ് ഫാമിലി സെന്‍റര്‍, ആര്‍ ‍എസി പി സിഎ എന്നീ സംഘടനകള്‍ക്കും ഇതില്‍ നിന്ന് സഹായം ലഭിക്കും.

ഇന്തോനേഷ്യയിലെ ഗരുഡ വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഇത്തരം ഒരു ലേലം നടത്താന്‍ ഫെഡറല്‍ പാര്‍ലമെന്‍റ് പ്രസ്സ് ഗാലറി മുന്‍‌കൈയെടുത്തത്. ഈ മാസം ഇരുപതിന് അവസാനിക്കുന്ന ലേലത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ തുക 2,999 ഡോളറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+