അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
ദില്ലി: ആനുകൂല്യ കുടിശ്ശിക ആവശ്യപ്പെട്ട് ഇന്ത്യന്‍ വിമാനജീവനക്കാര്‍ ചൊവ്വാഴ്ച രാത്രി ആരംഭിച്ച സമരം പിന്‍വലിച്ചു.
വിമാനക്കമ്പനി അധികൃതരും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ ദില്ലിയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സമരത്തെത്തുടര്‍ന്ന് രാജ്യമൊട്ടുക്കുമുള്ള വിമാന സര്‍വീസുകള്‍ താളം തെറ്റിയിരുന്നു.
എയര്‍ ഇന്ത്യയുമായി ഇന്ത്യന്‍ ലയിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ ശംബള വര്‍ധന ആവശ്യപ്പെട്ടത്.ചൊവ്വാഴ്ച രാത്രി വിമാനക്കമ്പനിയിലെ ഗ്രൗണ്ട് സ്റ്റാഫാണ് സമരം ആരംഭിച്ചത്. പിന്നീട് കാബിന്‍ ക്രൂ, ചെക്ക് ഇന്‍ ജീവനക്കാരും സമരത്തില്‍ ചേരുകയായിരുന്നു.
ഗ്രൗണ്ട് സ്റ്റാഫ് നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും ജീവനക്കാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ദില്ലി ഹൈക്കോടതി ബുധനാഴ്ചരാത്രി ഉത്തരവിട്ടിരുന്നു.
ഇന്ത്യന്‍ നടത്തുന്ന വിമാന സര്‍വീസുകളില്‍ നാല്‍പതു ശതമാനവും പണിമുടക്കുമൂലം തടസ്സപ്പെട്ടു. പല വിമാനങ്ങളും റദ്ദാക്കുകയും അനിശ്ചിതമായി വൈകുകയും ചെയ്തു. സമരംമൂലം യാത്രക്കാര്‍ക്ക് കടുത്ത ദുരിതമുണ്ടായിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications