കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ആനുകൂല്യ കുടിശ്ശിക ആവശ്യപ്പെട്ട് ഇന്ത്യന്‍ വിമാനക്കന്പനിയിലെ ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. ഇതോടെ ഇന്ത്യയിലെ മിക്ക വിദേശ-ആഭ്യന്തര വിമാന സര്‍വ്വീസുകളും മുടങ്ങുകയോ അനിയന്ത്രിതമായി വൈകുകയോ ചെയ്തു.

സമരം അവസാനിക്കുന്നതിനുള്ള സൂചനകളൊന്നുംതന്നെ ഇതേവരെയുണ്ടായിട്ടില്ല. സമരം നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്‌ കാണിച്ച്‌ മാനേജ്മെന്റ്‌ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇവര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഇന്ത്യന്റെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. നെടുന്പാശ്ശേരിയില്‍ നിന്നുള്ള ദോഹ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.

ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുകയോ അനിയന്ത്രിതമായി വൈകുകയോ ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളത്‌. ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍കാത്തുകിടക്കുകയാണ്‌.

സമരത്തില്‍നിന്നും പിന്‍മാറിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി പ്രഭുല്‍ പട്ടേല്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട് .23 ജീവനക്കാരെ ഇതിനകം സസ്പെന്‍ഡു ചെയ്യുകയും ചെയ്തു.

എയര്‍ കോര്‍പ്പറേഷന്‍ എംപ്ലോയിസ്‌ യൂണിയന്റെ 12000 ജീവനക്കാരാണ്‌ സമരത്തിനിറങ്ങിയത്‌. ശംബള പുനര്‍നിര്‍ണ്ണയം, സ്ഥാനക്കയറ്റം ‍തുടങ്ങി തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കാതെസമരത്തില്‍നിന്നും പിന്‍മാറില്ലന്ന്‌ എംപ്ലോയിസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജെ.കെ ബദോല വ്യക്തമാക്കി.

277 കോടിരൂപയുടെ പാക്കേജ്‌ തയ്യാറാക്കിപ്പോഴാണ്‌ പുതിയ ആവശ്യങ്ങളുമായി സമരം ആരംഭിച്ചതെന്ന്‌ മന്ത്രി ആരോപിച്ചു. സമരവുമായി മുന്നോട്ട്പോയ സാഹചര്യത്തില്‍ പാക്കേജ്‌ പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്‌, കൊച്ചി, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത, ഡല്‍ഹി, ചെന്നൈനാഗ്പൂര്‍ ,പൂനൈ തുടങ്ങിയിടത്ത്‌ 20-ളം സര്‍വ്വീസുകള്‍ റദ്ദാക്കി.മുംബൈയില്‍ 22 സര്‍വ്വീസുകള്‍ റദ്ദാക്കി.തിരുവനന്തപുരത്തുനിന്നുള്ള സര്‍വ്വീസുകളെ സമരം കാര്യമായി ബാധിച്ചില്ല. ഒരു ഷാര്‍ജ വിമാനം മാത്രമാണ്‌ മുടങ്ങിയത്‌.

ഷാര്‍ജയിലേക്കുള്ള ഇന്ത്യന്‍ ഫ്ലൈറ്റ്‌ റദ്ദാക്കിയത്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനിടയാക്കി. ഷാര്‍ജയിലേക്ക്‌ പോകേണ്ടിയിരു ഇന്ത്യന്റെ ഐ.സി 975 വിമാനമാണ്‌ നെടുമ്പാശ്ശേരിയിലേക്കുള്ള യാത്ര റദ്ദാക്കിയത്.

കൊച്ചി-കോഴിക്കോട്‌-ദോഹ-ബഹറിന്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തേണ്ടിയിരുന്ന ഐ.സി 997 വിമാനം ദല്‍ഹിയില്‍ നിന്നും മണിക്കൂറുകള്‍ വൈകി നെടുമ്പാശ്ശേരിയിലെത്തി. തിരുവനന്തപുരം-കൊച്ചി-ബാംഗ്ലൂര്‍ ഐ.സി 909 വിമാനവും വൈകിയാണ്‌ സര്‍വീസ്‌ നടത്തിയത്‌.

ദോഹയിലേക്കും ബഹ്‌റിനിലേക്കും പോകേണ്ടിയിരു 25 യാത്രക്കാര്‍ വിമാനം റദ്ദാക്കിയതിനെ തുടന്ന്‌ വിമാനത്താവളത്തില്‍ കുടുങ്ങി. ഐ.സി 974 മസ്കത്ത്‌-കൊച്ചി-ചന്നൈ വിമാനം രാവിലെ 7.15ന്‌ നെടുമ്പാശ്ശേരിയിലെത്തി 7.50ന്‌ ചെയ്‌ലേക്ക്‌ തിരിച്ചു.

ബഹ്‌റൈനില്‍ നിന്നും ദോഹ, കോഴിക്കോട്‌ വഴി കൊച്ചിയിലേക്കുള്ള ഐ.സി 998 ഒരു മണിക്കൂര്‍ വൈകിയാണെത്തിയത്‌ ഐ.സി 166 ആയി മുംബൈ വഴി ദല്‍ഹിയിലേക്കുള്ള യാത്രയും ഒരു മണിക്കൂര്‍ വൈകി.

ഷാര്‍ജയില്‍ നിന്നുള്ള ഐ.സി 596 ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയിലെത്തിയത്‌. മുംബൈ, കോഴിക്കോട്‌ വഴി മടങ്ങേണ്ടിയിരുന്ന വിമാനം യാത്രക്കാരുടെ എണ്ണത്തിലുള്ള ആശയക്കുഴപ്പം മൂലം വൈകിയാണ്‌ പുറപ്പെട്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X