Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

ദില്ലി: ഇന്ത്യക്കാര്‍ തര്‍ക്കിക്കാന്‍ മാത്രമല്ല, വാചകമടിക്കാനും മുമ്പന്‍മാരാണ്‌ തെളിഞ്ഞു. കാരണം, മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്‌ ഇന്ത്യക്കാരാണെന്ന്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌)യുടെ റിപ്പോര്‍ട്ട്‌.

ഇന്ത്യക്കാര്‍ക്ക്‌ മുന്നില്‍ നില്‍ക്കുന്നത്‌ അമേരിക്കക്കാര്‍ മാത്രം. ഏഷ്യന്‍ പസഫിക്‌ മേഖലയില്‍ പ്രതിമാസ സംഭാഷണസമയം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ ഇന്ത്യയിലാണ്‌.

16 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളാണ്‌ ഇന്ത്യയിലുളളത്‌. 45 കോടി മൊബൈല്‍ ഉപയോക്താക്കളുളള ചൈന പോലും ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ പിന്നിലാണ്‌. മൊബൈല്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ ചൈനയ്‌ക്കും അമേരിക്കയ്‌ക്കും പിന്നില്‍ മൂന്നാമതാണ്‌ ഇന്ത്യ.

ഡിസംബര്‍ 2006ലെ കണക്ക്‌പ്രകാരം ഇന്ത്യയിലെ ജിഎസ്‌എം ഉപയോക്താക്കള്‍ ഒരു മാസം 454 മിനിറ്റാണ്‌ മൊബൈലില്‍ വാചകമടിക്കുന്നത്‌. സിഡിഎംഎ ഉപയോക്താക്കളും ഒട്ടും പിന്നില്ല. 424 മിനിറ്റാണ്‌ പ്രതിമാസം അവര്‍ മൊബൈലില്‍ ചിലവഴിക്കുന്നത്‌.

ഇപ്പോഴത്തെ കണക്ക്‌ പരിശോധിച്ചാല്‍ ഇത്‌ 500 മിനിറ്റിനോട്‌ അടുത്തിരിക്കുമെന്ന്‌ ട്രായ്‌ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പറയുന്നു. ഇതേസമയം മൊബൈല്‍ ഉപയോക്താക്കളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ചൈനയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ചൈന മൊബൈല്‍ ഉപയോക്താക്കള്‍ പോലും പ്രതിമാസം 303 മിനിറ്റാണ്‌ മൊബൈലില്‍ സംസാരിക്കുന്നത്‌.

ഒന്നാംസ്ഥാനത്ത്‌ നില്‍ക്കുന്ന യുഎസില്‍ പ്രതിമാസം 838 മിനിറ്റാണ്‌ ഉപയോക്താക്കള്‍ മൊബൈല്‍ വഴി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇതേ സമയം മൊബൈല്‍ വിപണിയില്‍ നാലാം സ്ഥാനത്ത്‌ നില്‍ക്കുന്ന റഷ്യയില്‍ വെറും 88 മിനിറ്റാണ്‌ ഒരുപയോക്താവ് മൊബൈലില്‍ സംസാരിക്കുന്നത്‌.

ലോകത്ത്‌ ഏറ്റവും കുറഞ്ഞ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ ഇന്ത്യയിലായതിനാലാണ്‌ സംഭാഷണ സമയം ഇത്ര വര്‍ധിക്കാന്‍ കാരണമെന്ന്‌ ട്രായ്‌ വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+