അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: റഫ്രിജറേറ്ററിന്‍റെ ഉപയോഗം നിയന്ത്രിയ്ക്കുന്നതുവഴി വൈദ്യുതി ഉപഭോഗത്തിന്‍റെ തോത് ഗണ്യമായി നിയന്ത്രിയ്ക്കാനാകുമെന്ന് വൈദ്യുതി ബോര്‍ഡിന്‍രെ ഗവേഷണവിഭാഗം കണ്ടെത്തി. വീടുകളില്‍ വൈകീട്ട് 6.30 മുതല്‍ ഒമ്പതുവരെ ഫ്രിഡ്ജ് ഓഫാക്കിയാല്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് ഗവേഷണവിഭാഗം പറയുന്നത്.
ഫ്രിഡ്ജ് വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപകരണങ്ങളില്‍ ഒന്നാണ്. പഴക്കവും വലിപ്പവും കൂടുന്നതനുസരിച്ച് ഫ്രിഡ്ജുകളുടെ വൈദ്യുതി ഉപഭോഗവും കൂടും. ഓഫാക്കിയ ഫ്രിഡ്ജ് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ പഴയനിലയില്‍ ശീതീകരണനില എത്തിക്കാന്‍ ലാഭിച്ച അത്രയും വൈദ്യുതി വേണ്ടിവരില്ല.
വൈകുന്നേരം രണ്ടര മണിക്കൂര്‍ ഫ്രിഡ്ജ് ഓഫാക്കിയാല്‍ ഉപഭോഗം 10-15 ശതമാനം വരെ കുറയും. വൈകുന്നേരം ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചുണ്ടാകുന്ന തണുപ്പ് മറ്റ് സമയങ്ങളില്‍ 0.8 യൂണിറ്റ് കൊണ്ടുണ്ടാക്കാന്‍ സാധിക്കും.
ഫ്രിഡ്ജില്‍ വായുവിന്റെ സഞ്ചാരത്തിനായി ഒരു ഫാന്‍ ഉണ്ട്. ഫ്രിഡ്ജ് തുറക്കുന്പോള്‍ ഈ ഫാന്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തണുപ്പ് എളുപ്പം നഷ്ടപ്പെടും.
കൂടുതല്‍ പ്രാവശ്യം ഫ്രിഡ്ജ് തുറക്കുന്നത് വൈകുന്നേരമാണ്. ഈ സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാല്‍ ഫാന്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ ഫ്രിഡ്ജ് തുറന്നാലും തണുപ്പ് നഷ്ടപ്പെടുന്നത് കുറയും.
ഫ്രിഡ്ജ് ഓഫാക്കുമ്പോള്‍ ഐസ് ഉരുകും. അതുകൊണ്ടുതന്നെ ഡ്രീഫ്രോസ്റ്റ് ചെയ്യുന്നതിനുള്ള ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നതിന്റെ സമയവും കുറയും.
വൈകുന്നേരങ്ങളില്‍ കുറഞ്ഞ വോള്‍ട്ടേജായതിനാല്‍ ഫ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ അവയുടെ ആയുസ് കൂടും. 2-3 മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും അതിനുള്ളിലെ ആഹാരസാധനങ്ങള്‍ക്കോ മരുന്നുകള്‍ക്കോ ദോഷം സംഭവിയ്ക്കുകയുമില്ല.
7 മണിക്കൂറെങ്കിലും കഴിഞ്ഞതിനുശേഷം മാത്രമേ ബാക്ടീരിയയും മറ്റും സജീവമാവുകയുള്ളൂവെന്നും വൈദ്യുതിബോര്‍ഡിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications