അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
മൂന്നാര്‍ : റവന്യൂ വകുപ്പിലെ അധികാരവും സര്‍വീസ് സംഘടനാ സ്വാധീനവും ഉപയോഗിച്ച് ആസൂത്രിതമായ പണപ്പിരിവിനായി സിപിഐ സംഘടിപ്പിച്ചതായിരുന്നു 1999ല്‍ മൂന്നാറില്‍ നടന്ന പട്ടയമേള.
പട്ടയമേള നടത്തി പണം കൊയ്യാനാണ് ഭരണതലത്തിലുളള സ്വാധീനം ഉപയോഗിച്ച് രവീന്ദ്രനെ പട്ടയ വിതരണ ചുമതലയുളള അഡീഷണല്‍ തഹസീല്‍ദാരുടെ ചുമതല നല്‍കിയത്.
സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ താലൂക്ക് ഭാരവാഹിയായിരുന്നു എം. ഐ. രവീന്ദ്രന്‍. അന്ന് അദ്ദേഹം ദേവികുളം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്നു.
ദേവികുളത്ത് അഡീഷണല്‍ തഹസീല്‍ദാരുടെ ഒഴിവു വന്നപ്പോള്‍ അന്ന് ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ആയിരുന്ന എം. കെ. ചെല്ലപ്പനെ ആ പദവിയിലേയ്ക്ക് നിയമിച്ച് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ചെല്ലപ്പന്‍ ചുമതല ഏല്‍ക്കുന്നതിനു മുന്പു തന്നെ ഗസറ്റഡ് പദവിയില്ലാത്ത രവീന്ദ്രന് ആ ചുമതല നല്‍കിക്കൊണ്ട് കളക്ടര്‍ വീണ്ടും ഉത്തരവ് നല്‍കി.
അന്ന് ഇടുക്കി ജില്ലാ കളക്ടറായിരുന്ന വി ആര്‍ പദ്മനാഭനില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ജോയിന്റ് കൗണ്‍സിലും സിപിഐയും ചേര്‍ന്ന് രവീന്ദ്രനെ നിയമിച്ചത്.
സ്വന്തം സംഘടനാ നേതാവിന് പട്ടയം നല്‍കാനുളള അധികാരം കിട്ടിയപ്പോള്‍ മൂന്നാറിലെ പ്രാദേശിക സിപിഐ നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു.
പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ റവന്യൂ ചെലവുകള്‍ എന്ന പേരില്‍ കൈക്കലാക്കിയാണ് അവര്‍ പട്ടയം നല്‍കാന്‍ ആളെ തിരഞ്ഞെടുത്തത്.
പേരിനു വേണ്ടി തട്ടിക്കൂട്ടിയ താലൂക്ക് അസൈന്‍മെന്റ് കമ്മിറ്റിയില്‍ അംഗങ്ങളായ എല്ലാ നേതാക്കളും ബിനാമി പേരില്‍ പട്ടയം സ്വന്തമാക്കി.
ഈ പട്ടയങ്ങളെല്ലാം വ്യാജമാണെന്ന് സമ്മതിച്ചാല്‍ കുടുങ്ങുന്നത് സിപിഐയുടെ പ്രാദേശിക നേതൃത്വം മാത്രമല്ല. സിപിഐയുടെ സംസ്ഥാന നേതാക്കള്‍ മുതല്‍ ജോയിന്റ് കൗണ്‍സിലിന്റെ താലൂക്ക് നേതാക്കള്‍ വരെ ഈ കൈക്കൂലിപ്പിരിവിന്റെ പങ്കു പറ്റിയിട്ടുണ്ട്. ഇത് തെളിയുന്നതോടെ തങ്ങളുടെ മുഖം നഷ്ടപ്പെടുമെന്ന വെപ്രാളമായിരുന്നു സിപിഐ നേതൃത്വം കാണിച്ചത്.
പാര്‍ട്ടി ഓഫീസ് ഇടിച്ചതിന്റെ പ്രതിഷേധമാണെന്ന് പുറത്തു പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇതാണ്.
1999ല്‍ മൂന്നാറില്‍ നടന്ന പട്ടയമേളയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. അതിനാല്‍ വ്യാജനേത്, നിയമസാധുതയുളളതേത് എന്ന് പരിശോധിക്കാന്‍ ഇതുവരെ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഈ പട്ടയങ്ങളെല്ലാം വ്യാജമാണെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എം ഐ രവീന്ദ്രനെതിരെ ഇതുസംബന്ധിച്ച് വിജിലന്‍സ് കേസിനും അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഉത്തരവിട്ടു.
എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്ന അനധികൃത കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും നിര്‍ബാധമായത് 1999ലെ പട്ടയമേളയോടെയാണ്. അതിന് ഉത്തരവാദി അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ ഇ ഇസ്മായിലും.
ഈ അഴിമതി മേളയുടെ പിന്നാന്പുറക്കഥകള്‍ വെളിപ്പെടുമെന്നായപ്പോള്‍ സര്‍വ ശക്തിയും സംഭരിച്ച് കളത്തിലിറങ്ങിയ സിപിഐ ഒടുവില്‍ വിജയം കണ്ടു. നഷ്ടപ്പെട്ടത് വി എസ് അച്യുതാനന്ദന്‍ കെട്ടിപ്പൊക്കിക്കൊണ്ടു വന്ന അഴിമതി വിരുദ്ധ പ്രതിച്ഛായയും.












Click it and Unblock the Notifications