Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

മൂന്നാര്‍ : വന്‍തോതില്‍ കോഴപിരിച്ച് അനധികൃതമായി നല്‍കിയ രവീന്ദ്രന്‍ പട്ടയങ്ങളില്‍ പകുതി യഥാര്‍ത്ഥമാണെന്ന് മുഖ്യമന്ത്രി വാദിക്കുന്നത് ഹൈക്കോടതിയെയും മാനിക്കാതെ.

രവീന്ദ്രന്‍ പട്ടയങ്ങളിലുളള രണ്ടു റിസോര്‍ട്ടുകള്‍ ദൗത്യ സംഘം പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ കോടതിയില്‍ പോയെങ്കിലും അനുകൂലമായ വിധി കിട്ടിയിരുന്നില്ല. വന്‍ഫീസ് വാങ്ങുന്ന പ്രഗത്ഭരായ അഭിഭാഷകര്‍ മണിക്കൂറുകളോളം ഹൈക്കോടതിയില്‍ വാദിച്ചിട്ടും ഈ പട്ടയങ്ങളുടെ സാധുത തെളിയിക്കാനായില്ല.

എന്നാല്‍ സിപിഐ നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി രവീന്ദ്രന്‍ പട്ടയങ്ങളില്‍ പകുതിയും സാധുവാണെന്ന് മുഖ്യമന്ത്രി വാദിക്കുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പത്രലേഖകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും നിങ്ങള്‍ക്ക് തോന്നിയതു പോലെയെഴുതാം എന്ന് മറുപടി പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

പരാതിയുളളവര്‍ക്ക് കോടതിയില്‍ പോകാമെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് കോടതിയില്‍ പോകാന്‍ പറയുന്ന ആദ്യത്തെ മുഖ്യമന്ത്രി എന്ന വിശേഷണവും കഴിഞ്ഞ ദിവസത്തോടെ വി എസ് അച്യുതാനന്ദന് കിട്ടി.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ കയ്യേറ്റത്തിന് നിയമസാധുത നല്‍കുന്ന തീരുമാനം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പാര്‍ട്ടി റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കാതെ ഇനിയൊരു റിസോര്‍ട്ടും മൂന്നാറില്‍ പൊളിക്കാനുമാകില്ല.

ഇതു മനസിലാക്കി കോടതിയില്‍ കേസു തോറ്റാല്‍ വീണ്ടും പന്ത് തന്റെ കാല്‍ക്കല്‍ വരുമെന്ന് വി എസിനറിയാം. സത്യസന്ധനായ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടിയെന്ന ചീത്തപ്പേര് ഇനിയും സിപിഐയുടെ തലയില്‍ വീഴും. അന്ന് ലഭിക്കുന്ന പ്രതിച്ഛായയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കണ്ണ്.

ആരാധനാലയങ്ങളുടെ മറവില്‍ മാര്‍ക്സിസ്റ്റ് സിപിഐ പാര്‍ട്ടികളുടെ കയ്യേറ്റം സംരക്ഷിക്കാനുളള നീക്കവും വിലപ്പോവില്ല. മൂന്നാറില്‍ എവിടെയും ഒരു മതവും സമുദായവും ഭൂമി കയ്യേറി ആരാധനാലയം സ്ഥാപിച്ചിട്ടില്ല.

ദേവികുളം ആര്‍ഡിഒ ഓഫീസിനു തൊട്ടുമുന്നിലെ അയ്യപ്പക്ഷേത്രം ചതുപ്പിലായെന്ന് വാദിച്ച് ഒരു വിഭാഗം പകരമായി ഇരുപതേക്കര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിന് പട്ടയമൊന്നും കിട്ടിയിട്ടില്ല. അന്പലം ഇപ്പോഴും ദേവസ്വം ഭൂമിയില്‍ തന്നെയാണ്.

അത്തരം പരാതികളൊന്നും നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇതിന്റെ മറവില്‍ രാഷ്ട്രീയ കയ്യേറ്റങ്ങള്‍ സംരക്ഷിക്കപ്പെടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+