അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: അധ്യയനവര്‍ഷം ആരംഭിച്ച രണ്ടാഴ്ച കഴിഞ്ഞിട്ടും പ്ലസ് ടു ക്ലാസുകളിലെ മിക്ക പാഠപുസ്തകങ്ങളില്‍ എത്തിയില്ല.
ഈ വര്‍ഷം പ്ലസ് ടുവിന് പുതിയ സിലബസാണ്. മാറിയ സിലബസ് പ്രകാരം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ എസ്ഇആര്‍ടി നടത്തിയ ശ്രമം ഫലം കാണാത്തതാണ് ഇതിന് കാരണമായതെന്നാണ് അറിയുന്നത്.
ഭാഷാ പുസ്തകങ്ങളും, ചരിത്രം, അക്കൌണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് പുസ്തകങ്ങളും മാത്രമാണ് അച്ചടി പൂര്‍ത്തിയായത്. ഇത് തന്നെ പരിമിത കോപ്പികളെയുളളൂ. ഈ പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ് ഇപ്പോള്‍ പല സ്കൂളുകളിലും ഉപയോഗിക്കുന്നത്. സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് പാഠപുസ്‌തകങ്ങള്‍ ഒന്നു പോലും വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിട്ടില്ല.
പല വിദ്യാര്‍ത്ഥികളും സ്വകാര്യ പ്രസാധകരുടെ പുസ്‌തകങ്ങള്‍ വന്‍വില കൊടുത്ത് വാങ്ങുകയാണിപ്പോള്‍. സ്വകാര്യ പുസ്‌തക പ്രസാധക കമ്പനികളുടെ സമ്മര്‍ദമാണ് അച്ചടി വൈകുന്നതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
200 മുതല്‍ 300 രൂപ വരെയാണ് ഒരു പുസ്‌തകത്തിന് കമ്പനികള്‍ ഈടാക്കുന്നത്. എസ്സിഇആര്‍ടി പുസ്‌തകങ്ങള്‍ സംസ്ഥാനത്ത് തന്നെ അടിച്ച് വിതരണം ചെയ്യാന്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുസ്‌തകം സ്കൂളുകളില്‍ എത്താന്‍ മൂന്നു മാസമെങ്കിലും വേണ്ടി വരും.












Click it and Unblock the Notifications