Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

ലോസ് ഏഞ്ചല്‍സ് : അണ്‍ മാരീഡ് വിത്ത് മാരീഡ് എഫക്ട് എന്നൊരു പ്രയോഗമുണ്ട് ആംഗലേയ ഭാഷയില്‍. കെട്ടിയില്ലെങ്കിലും കെട്ടിയ പോലെ എന്നൊക്കെ വേണമെങ്കില്‍ മൊഴി മാറ്റാം.

താലിച്ചരടിന്റെയും സീമന്തരേഖയിലെ സിന്ദൂരപ്പൊട്ടിന്റെയും സഹായമില്ലാതെ വിവാഹിതരുടെ എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും ജീവിക്കുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

ഏതാണ്ട് അങ്ങനെയൊരു ബന്ധത്തിലൂടെയാണത്രേ ഹോളിവുഡിലെ പ്രശസ്ത ഗായകന്‍ റോബി വില്ല്യംസ് കടന്നു പോകുന്നത്.

കക്ഷിയുടെ പുതിയ പ്രണയകഥയിലെ നായിക നടി ഐദ ഫീല്‍ഡാണ്. രണ്ടുമാസമായി രഹസ്യ പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധം പതിയെ ഹോളിവുഡില്‍ പാട്ടായിത്തുടങ്ങുന്നു.

പഴക്കം ചെന്ന ദന്പതിമാരെപ്പോലെയാണത്രേ ഇരുവരും ജീവിക്കുന്നത്. ഒരുമിച്ച് സിനിമയ്ക്കു പോക്കും റോബിയുടെ വീട്ടിലിരുന്ന് സിഡികാണലുമൊക്കെയായി ഇവരുടെ പ്രണയം കൊടുന്പിരിക്കൊണ്ട് മുന്നേറുകയാണ്.

അതിശക്തമായ പ്രണയപ്പനിയുടെ ജ്വരത്തിലാണ് റോബി വില്ല്യംസെന്ന് ബ്രിട്ടണിലെ സണ്‍ഡെ മിറര്‍ പത്രം സാക്ഷ്യപ്പെടുത്തുന്നു.

സമൂഹം ഏര്‍പ്പെടുത്തുന്ന ഡേറ്റിംഗ് നിയന്ത്രണങ്ങള്‍ക്കെതിരെ തന്റെ വെബ് സൈറ്റില്‍ പച്ചത്തെറിയുടെ അകന്പടിയോടെ പൊട്ടിത്തെറിച്ച് ഈയിടെ റോബി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+