Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

ക്വാലാലംപൂര്‍: മാതാവിന്റെ മൃതദേഹത്തെ സാക്ഷിയാക്കി മകന്‍ വിവാഹം ചെയ്‌തു. മലേഷ്യന്‍ പൗരനായ ഇന്ത്യന്‍ വംശജന്‍ സഞ്‌ജീവി രാജനാണ്‌ അമ്മയോടുള്ള സ്‌നേഹാധിക്യത്തെത്തുടര്‍ന്ന്‌ മൃതദേഹത്തിന്‌ മുന്നില്‍ വിവാഹം ചെയ്‌തത്‌.

പോട്ട്‌ക്ലാങ്ങിലുള്ള കുടുംബവീട്ടില്‍ വെച്ച്‌ ബുധനാഴ്‌ചയാണ്‌ സജ്ഞീവിയും ശശികലയും തമ്മിലുള്ള വിവാഹം നടന്നത്‌. മകന്റെ വിവാഹം മാതാവ്‌ നരീനിയുടെ(47) ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ജൂണ്‍ 30നാണ്‌ സജ്ഞീവിയുടെയും ശശികലയുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്‌. വിവാഹാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനിടെ ചെന്നൈയില്‍ വെച്ച്‌ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ നരീനി മരിയ്‌ക്കുകയായിരുന്നു.

ചെന്നൈയില്‍ നിന്നും മൃതദേഹം കുടുംബവീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സജ്ഞീവിയുടെ പിതാവ്‌ പെരുമാളാണ്‌ ഭാര്യയുടെ സ്വപ്‌നസാക്ഷാത്‌കാരത്തിനായി മൃതദേഹത്തിന്‌ മുന്നില്‍വെച്ചുതന്നെ മകന്റെ വിവാഹം നടത്തുകയെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്‌. പ്രതിശ്രുത വരന്റെ മാതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ ശശികലയും സമ്മതിച്ചതോടെ വിവാഹം നടത്താന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

മാതാപിതാക്കളുടെ കാലുകള്‍ കഴുകിയശേഷം അമ്മയുടെ കയ്യില്‍ മംഗല്യസൂത്രം വെച്ചതിന്‌ ശേഷമാണ്‌ സഞ്‌ജീവി അത്‌ ശശികലയുടെ കഴുത്തില്‍ചാര്‍ത്തിയത്‌.

മുന്‍നിശ്ചയിച്ച പ്രകാരം എനിക്ക്‌ ക്ഷേത്രത്തില്‍വെച്ചുതന്നെ വിവാഹിതനാകാമായിരുന്നു. എന്നാല്‍ എന്റെ അമ്മയുടെ സാന്നിദ്ധ്യം അവിടെയുണ്ടാകില്ല. ഇവിടെയാകുമ്പോള്‍ അമ്മയും അച്ഛനും ഉണ്ട്‌. ഇത്‌ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും സങ്കടകരവുമായി ദിവസമാണ്‌-ചടങ്ങുകള്‍ക്ക്‌ ശേഷം സഞ്‌ജീവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+