ഗാന്ധിജയന്തി ലോക അഹിംസാ ദിനമായി പ്രഖ്യാപിയ്‌ക്കും
ദില്ലി: മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായി ഒക്ടോബര്‍ 2 ലോക അഹിംസാ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിയ്‌ക്കും.
ഇതുസംബന്ധിച്ച് 120 രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ മുന്നോട്ടുവെച്ച പ്രമേയം 192 അംഗരാജ്യങ്ങള്‍ വെള്ളിയാഴ്‌ച ഐക്യകണ്‌ഠേന അംഗീകരിയ്‌ക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ സഹമന്ത്രി ആനന്ദ് ശര്‍മ പ്രമേയാവതരണത്തില്‍ പങ്കെടുക്കും. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ പിന്തുണയ്‌ക്കും.
അക്രമരാഹിത്യത്തിലും ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും അടിസ്ഥാന സ്വാതന്ത്ര്യത്തിലും പ്രമേയം വിശ്വാസം പ്രഖ്യാപിക്കുന്നു. അടുത്ത ഗാന്ധിജയന്തി ദിനം മുതലാണ് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിച്ചുതുടങ്ങുക.












Click it and Unblock the Notifications