Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ് പുതിയ സിബിഐ സംഘം പുനരന്വേഷണം ആരംഭിച്ചു

കൊച്ചി: അഭയ കേസ്‌ അന്വേഷിക്കുന്ന സിബിഐയുടെ പുതിയ സംഘം കോട്ടയത്ത്‌ എത്തി പുനരന്വേഷണം ആരംഭിച്ചു. തെളിവെടുപ്പിനായി സംഘം വെള്ളിയാഴ്ച കാലത്ത് കോട്ടയം പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ എത്തി.

കോണ്‍വെന്റില്‍ അഭയ താമസിച്ച മുറി, മരിച്ചു കിടന്ന കിണര്‍, അടുത്തുള്ള മുറി എന്നിവയൊക്കെ സിബിഐ സംഘം വിശദമായി പരിശോധിച്ചു. കിണറിനടുത്ത്‌ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി സിബിഐ സംഘം കണ്ടെത്തി. രാവിലെ 9.40ന്‌ തുടങ്ങിയ അന്വേഷണം രണ്ട്‌ മണിക്കൂര്‍ നീണ്ടു നിന്നു.

സിബിഐ ദില്ലി സ്പെഷല്‍ ക്രൈം യൂണിറ്റിലെ എസ്പി കൃഷ്ണ, ഡിവൈഎസ്പി ആര്‍.എല്‍ അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച കോട്ടയത്ത്‌ എത്തിയത്‌.

കോട്ടയത്തു ക്യാമ്പ്‌ ചെയ്‌തായിരിക്കും കേസിന്റെ പുനരന്വേഷണമെന്ന്‌ സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. അഭയ കേസില്‍ സിബിഐക്കുണ്ടായ നാണക്കേടും വിമര്‍ശനങ്ങളും മാറ്റുക എന്ന ദൗത്യമാണ്‌ സൂപ്രണ്ട്‌ കൃഷ്ണയ്ക്കു നല്‍കിയിരിക്കുന്നത്‌.

ശാസ്‌ത്രീയമായ രീതിയിലുള്ള ചോദ്യംചെയ്യലും തുടര്‍നടപടികളും സ്വീകരിക്കാനാണ്‌ സംഘത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അന്വേഷണ പുരോഗതിയും വേണ്ട മാറ്റങ്ങളും അപ്പപ്പോള്‍ സിബിഐയുടെ ദില്ലിയിലെ ലീഗല്‍ സെല്‍ വിലയിരുത്തി നിര്‍ദേശിക്കും.

മൂന്നാം മുറയില്ലാതെ അഭയകേസ്‌ തെളിയിക്കാനാവില്ലെന്ന്‌ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ സിബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ പഴുതുകളില്ലാത്ത ചോദ്യം ചെയ്യല്‍ നടത്താന്‍ സിബിഐയുടെ മികച്ച കുറ്റാന്വേഷകരില്‍ ഒരാള്‍ കൂടിയായ കൃഷ്ണയെ നിയോഗിച്ചിരിക്കുന്നത്‌.

കോട്ടയത്തു ക്യാമ്പ്‌ ചെയ്യുന്ന സംഘത്തോടൊപ്പം മുന്‍ സിബിഐ അന്വേഷണസംഘത്തിലെ ഒരാള്‍ കൂടിയുണ്ടെന്ന്‌ സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ അന്വേഷണ സംഘത്തിനു വേണ്ട സഹായം നല്‍കുന്നതിനു മാത്രമാണ്‌ മുന്‍പരിചയമുള്ളയാളെ പുതിയ അന്വേഷണ സംഘത്തോടൊപ്പം ചേര്‍ത്തിരിക്കുന്നതെന്ന്‌ അവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+