കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജയന്തി ലോക അഹിംസാ ദിനമായി പ്രഖ്യാപിയ്‌ക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിലെ ഓട്ടോക്കാരുടെ സത്യസന്ധതയും സേവന സന്നദ്ധതയും പ്രശസ്‌തമാണ്‌. യാത്രക്കാരെ സഹായിക്കാനായി പുതിയ ഒരു രീതികൂടി തുടങ്ങിയിരിക്കുകയാണ്‌ ഇവിടത്തെ ഓട്ടോഡ്രൈവര്‍മാര്‍.

ഓട്ടോറിക്ഷയില്‍ കൂടുതല്‍ ദൂരം യാത്രചെയ്യേണ്ടിവരുന്ന ഓട്ടോക്കാര്‍ക്കായി വണ്ടിയില്‍ത്തന്നെ ടെലിഫോണ്‍ ബൂത്ത്‌ സ്ഥാപിച്ചുകൊണ്ടാണ്‌ ഇവര്‍ യാത്രക്കാരോടുള്ള പ്രതിബന്ധത വ്യക്തമാക്കിയിരിക്കുന്നത്‌.

ഇതിനായി നാണയം ഇട്ട്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ഫോണുകളാണ്‌ ഓട്ടോകളില്‍ സ്ഥാപിച്ചിരിക്കുന്നത്‌. ഇത്തരം ഫോണ്‍ ഘടിപ്പിച്ച പത്ത്‌ ഓട്ടോറിക്ഷകളാണ്‌ ഇപ്പോള്‍ കോഴിക്കോട്‌ നഗരത്തിലുള്ളത്‌. ഇതിനായി ഓരോരുത്തരും 2,500രൂപയോളം ചെലവാക്കിയിട്ടുണ്ട്‌.

ഓട്ടോകളിലെ ഫോണ്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണവും അനുദിനം കൂടിവരുന്നതായി ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. യാത്രക്കാര്‍ക്ക്‌ സൗകര്യമാകുന്നതിനൊപ്പം ഇത്‌ ഓട്ടോക്കാര്‍ക്ക്‌ ഒരു അധിക ലാഭം കൂടിയാകുന്നു.

യാത്രയ്‌ക്കിടെ ആരെങ്കിലുമായി ഫോണില്‍ ബന്ധപ്പെടേണ്ടിവന്നാല്‍ ഓട്ടോനിര്‍ത്തി ബൂത്തില്‍ക്കയറി ഫോണ്‍ ചെയ്യേണ്ട ബുദ്ധിമുട്ടില്ല. ഒപ്പം യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും സമയം ലാഭിക്കുകയുമാകാം- ഇതിന്റെ സൗകര്യം മനസ്സിലാക്കിയ യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വകാര്യ കമ്പനികളില്‍ നിന്നുള്ള നാണയ ഫോണുകളാണ്‌ എല്ലാ ഓട്ടോകളിലും സ്ഥാപിച്ചിരിക്കുന്നത്‌. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വിജയമാണെന്ന്‌ കണ്ടതോടെ കൂടുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഫോണുകള്‍ക്ക്‌ അപേക്ഷനല്‍കിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X