കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജയന്തി ലോക അഹിംസാ ദിനമായി പ്രഖ്യാപിയ്‌ക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റമൊഴിപ്പിയ്ക്കുന്നത് സംബന്ധിച്ച് പുതിയ നിലപാടുകള്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തതായി ഹൈക്കോടതി.

നടപടികളിലെ ആത്മാര്‍ഥത സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ഒഴിപ്പിക്കല്‍ നടപടിക്ക്‌ പിന്തുണ നല്‍കിയതില്‍ ലജ്ജ തോന്നുന്നതായും ജസ്റ്റിസ്‌ എസ്‌. സിരിജഗന്‍ ഒരു കേസ്‌ വാദത്തിനിടയില്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി തന്നെ സംശയത്തിന്റെ നിഴലിലാണ്‌. നടപടികളിലെ സത്യസന്ധതയ്ക്കു കിട്ടിയ ആദരവു സര്‍ക്കാര്‍ നഷ്ടമാക്കി-കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മാധ്യമ റിപ്പോര്‍ട്ടുകളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരുന്നു കോടതിയുടെ അഭിപ്രായ പ്രകടനം.

കോതമംഗലത്തെ ഭൂമികയ്യേറ്റം ഒഴിപ്പിക്കാനുള്ള തഹസില്‍ദാരുടെ നോട്ടീസ്‌ റദ്ദാക്കിക്കൊണ്ടാണു സര്‍ക്കാരിന്റെ സമീപനത്തിലെ മാറ്റത്തിനെതിരെ ജസ്റ്റിസ്‌ എസ്‌. സിരിജഗന്‍ പ്രതികരിച്ചത്‌.

ആരാധനാലയം, പാര്‍ട്ടി ഓഫീസുകള്‍ എന്നിവയ്ക്കെതിരെ കൈയേറ്റത്തിന്റെ പേരില്‍ തല്‍ക്കാലം നടപടി വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. രവീന്ദ്രന്‍ പട്ടയം മുഴുവനായും വ്യാജമായി കാണരുതെന്ന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും വാര്‍ത്തയായിരുന്നു.

ഡപ്യുട്ടി തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന്‍ ഒപ്പിട്ട 530 പട്ടയങ്ങളുടെ സാധുത സംശയത്തിന്റെ നിഴലിലായിരിക്കെയാണു സര്‍ക്കാര്‍ നിലപാടു വിശദീകരിച്ചത്‌. മൂന്നാറിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ്‌ കെട്ടിടം നിലനില്‍ക്കുന്ന 25 സെന്റ്‌ സ്ഥലവും സിപിഐ ഓഫിസ്‌ നിലനില്‍ക്കുന്ന 11 സെന്റ്‌ സ്ഥലവും രവീന്ദ്രന്‍ പട്ടയത്തിലൂടെ കിട്ടിയതാണ്‌.

കയ്യേറ്റമാരോപിച്ചു 12 സെന്റില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്‌ത്‌ കോതമംഗലം മരിയ കോംപ്ലക്സ്‌ എംഡിയും എടയ്ക്കാട്ടുകുടിയില്‍ ഇ.വി. മത്തായിയുടെ മകനുമായ ജോസ്‌ മാത്യുവാണു കോടതിയിലെത്തിയത്‌. അളന്നു തിരിച്ചു ബോധ്യപ്പെടാതെ നിര്‍മാണങ്ങള്‍ തകര്‍ക്കരുതെന്നു കോടതി ഇടക്കാല ഉത്തരവു നല്‍കിയതിനെ തുടര്‍ന്നു കോതമംഗലം തഹസില്‍ദാര്‍ പുതിയ നോട്ടീസ്‌ നല്‍കി. ഭൂമി അളന്നു തിരിച്ച്‌ അടയാളപ്പെടുത്തിയെങ്കിലും പുതിയ നോട്ടീസില്‍ ഭൂമിയുടെ അളവു രേഖപ്പെടുത്തിയില്ല.

പുതിയ രേഖപ്പെടുത്തല്‍ പ്രകാരം നാലു സെന്റില്‍ താഴെ ഭൂമിയാണു തിരിച്ചിട്ടുള്ളതെന്നും ആ സ്ഥലം വഴിയായി ഉപയോഗിച്ചു നികുതി നല്‍കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. പഴയതും പുതിയതുമായ രണ്ടു നോട്ടീസുകളും കോടതി റദ്ദാക്കി. പുതിയ നോട്ടീസ്‌ നല്‍കാനും ഹര്‍ജിക്കാര്‍ക്കു വാദത്തിന്‌ അവസരം നല്‍കിക്കൊണ്ടു തുടര്‍നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X