Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിജയന്തി ലോക അഹിംസാ ദിനമായി പ്രഖ്യാപിയ്‌ക്കും

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കേളേജ്‌ മാനേജുമെന്റ്‌ കണ്‍സോര്‍ഷ്യം ഞായറാഴ്ച നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു.

പരീക്ഷയ്ക്ക്‌ അപേക്ഷനല്‍കിയ 750 ല്‍ പരം വിദ്യാര്‍ത്ഥികളുടെ അപേക്ഷ കണ്‍സോര്‍ഷ്യം നിരസിച്ച നടപടിക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പരീക്ഷമാറ്റിവെച്ചത്.

അപേക്ഷയിലെ പോരായ്‌മകള്‍ പരിഹരിച്ച്‌ വീണ്ടും അപേക്ഷ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജൂണ്‍ 19 ചൊവ്വാഴ്ചവരെ സമയം നല്‍കുമെന്ന്‌ മാനേജുമന്റ്‌ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ അറിയിച്ചു. പുതിയ പരീക്ഷാ തീയതി പിന്നീടറിയിക്കും.

പരീക്ഷയ്ക്ക്‌ അപേക്ഷ ക്ഷണിച്ച്‌ കണ്‍സോര്‍ഷ്യം നേരത്തെപത്രപ്പരസ്യം നല്‍കിയിരുന്നു. അപേക്ഷയോടൊപ്പം മെഡിക്കല്‍ മാനേജ്‌മെന്റ്‌ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഫീസ്‌ അംഗീകരിച്ചുകൊള്ളാമെന്നും അതിനെ ചോദ്യംചെയ്യില്ലെന്നും വ്യക്തമാക്കുന്ന ബോണ്ടും ഒപ്പിട്ട്‌ നല്‍കാന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവുമാണ്‌ ബോണ്ട്‌ ഒപ്പിടേണ്ടത്‌.

എന്നാല്‍, ബോണ്ട്‌ സഹിതം സമര്‍പ്പിച്ച അപേക്ഷകളില്‍ 750-ല്‍പ്പരം എണ്ണമാണ്‌ നിരസിച്ചത്‌. ബോണ്ടില്‍ നോട്ടറിഒപ്പിട്ടില്ലെന്നും അപേക്ഷ പൂരിപ്പിച്ചതിലെ നിസാരപിശകുകള്‍ ചൂണ്ടിക്കാണിച്ചുമാണ്‌ ഇവ തള്ളിയത്‌.

അപേക്ഷ തള്ളിയ അറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ ചിലര്‍ നോട്ടറിയെക്കൊണ്ടുകൂടി ബോണ്ട്‌ ഒപ്പിടുവിച്ച്‌ വ്യാഴാഴ്ച എത്തി. എന്നാല്‍, കുറവ്‌ പരിഹരിച്ചാലും ഇനിയും അപേക്ഷ സ്വീകരിക്കില്ലെന്ന നിലപാടാണ്‌ അധികൃതര്‍ സ്വീകരിച്ചത്‌.

അസോസിയേഷന്റെ പരീക്ഷാ നടത്തിപ്പിനെതിരെ ലഭിച്ച പരാതി ആഭ്യന്തരവകുപ്പും ജസ്റ്റിസ്‌ പി.എ.മുഹമ്മദ്‌ കമ്മിറ്റിയും അന്വേഷിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി അറിയിച്ചിരുന്നു.

പരീക്ഷയ്ക്ക് പൊലീസ് പരിരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച കോടതി വെള്ളിയാഴ്ച പരിഗണിയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വാദം മാറ്റിവെച്ചു. പരീക്ഷമാറ്റിവച്ചതുകൊണ്ടാണ് വാദവും മാറ്റിയതെന്ന് കോടതി അറിയിച്ചു. പ്രവേശന പരീക്ഷ തടസ്സപ്പെടുത്തുമെന്ന് എസ്എഫ്ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+