കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15കാരന്‍ സിസേറിയന്‍ നടത്തിയത് അന്വേഷിയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍ : സ്വന്തം ഭാര്യയെ സ്നേഹിക്കുന്നെങ്കില്‍ വേണ്ടത് പ്രസ്റ്റീജ് തന്നെ എന്നൊരു പരസ്യവാചകമുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നെങ്കിലോ?

ഉത്തരം ഹോളിവുഡ് ഗായിക ആമി വൈന്‍ഹൗസ് പറഞ്ഞു തരും. തന്റെ ശരീരത്തില്‍ പുളളിക്കാരന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് അതിയാന്റെ പേര് പച്ചകുത്തണം.

ഇടത്തേ മാറിടത്തില്‍ ഭര്‍ത്താവ് ബ്ലേക്ക് ഫീല്‍ഡറിന്റെ പേര് പച്ചകുത്തി സ്നേഹമറിയിക്കുകയാണ് പ്രസിദ്ധ ഹോളിവുഡ് ഗായിക. ഇരുവരുടെയും ഇനിഷ്യലുകള്‍ ഇനിയും പലയിടത്തും പച്ചകുത്തുന്നുണ്ട്. അത് പക്ഷേ എവിടെയൊക്കെയാണെന്ന് നായിക പറയുന്നില്ല.

ഇതിനായി വടക്കേ ലണ്ടനിലെ ടാറ്റൂ പാര്‍ലറിന്റെ സഹായം തേടിയിട്ടുണ്ട് ആമി.

പതിനഞ്ചാം വയസില്‍ ശരീരത്തില്‍ പച്ചകുത്തി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് പ്രസിദ്ധയായതാണ് ആമി വാന്‍ഹൗസ്. മുതുകത്ത് ചിറകുകളുളള മാലാഖയുടെ ചിത്രം, ഇടത് കൈപ്പത്തിയില്‍ തൂവല്‍, പിന്നെ നഗ്നസുന്ദരിമാരുടെ ചിത്രങ്ങള്‍ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും.

ചുരുക്കത്തില്‍ ആമിയുടെ ശരീരത്തില്‍ ടാറ്റു പതിയാത്ത സ്ഥലമില്ലെന്നു പറയാം. മാഞ്ഞു പോയ സ്ഥലങ്ങളിലാവും പുതിയത് പതിക്കുന്നത്.

സത്യത്തില്‍ ആമിയുടെയും ബ്ലേക്കിന്റെയും വിവാഹം കഴിഞ്ഞ മെയില്‍ രഹസ്യമായി കഴിഞ്ഞതാണ്. കുടുംബത്തിലെ എല്ലാവരെയും വിളിച്ച് ആഘോഷത്തോടെയുളള പുനര്‍വിവാഹമാണ് ഇപ്പോള്‍.

നടിമാരിങ്ങനെ തുടങ്ങിയാല്‍ ടാറ്റു പാര്‍ലറുകളില്‍ ആരാധകര്‍ ജോലിക്ക് ക്യൂ നില്‍ക്കുന്ന അവസ്ഥയിലെത്തുമോ ആവോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X