ന്യൂയോര്‍ക്ക്: ടെലിവിഷന്‍ താരം ഓപ്ര വിന്‍ഫ്രേയെ ലോകത്തിലെ എറ്റവും ശക്തയായ താരവനിതയായി അമേരിക്കയിലെ ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്തു. ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, പോപ് ഗായിക മഡോണ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. താരങ്ങളുടെ വരുമാനം, ടെലിവിഷനിലെയും ഇന്റര്‍നെറ്റിലെയും സാന്നിദ്ധ്യം എന്നീ മാനദണ്ഡങ്ങള്‍ വെച്ചാണ് ശക്തയായ താരത്തെ തിരഞ്ഞെടുക്കുന്നത്.1980ലാണ് ഓപ്രയുടെ ടെലിവിഷന്‍ പരിപാടി ചാറ്റ് ഷോ ആരംഭിച്ചത്.
മൂന്നു കോടി പ്രേക്ഷകരാണ് അമേരിക്കയില്‍ ഓപ്ര വിന്‍ഫ്രേയുടെ പരിപാടിയ്ക്കുള്ളത്. ഹോളീവുഡ് താരം ടോം ക്രൂയിസായിരുന്നു 2006ലെ പട്ടികയില്‍ ഒന്നാമത്.ജെ.കെ റൗളിങ്ങ് പട്ടികയില്‍ 48ആം സ്ഥാനത്താണ്. റിയാലിറ്റി ടി.വി താരം പാരീസ് ഹില്‍ട്ടണ്‍ 56ഉം ഹാരിപോര്‍ട്ടര്‍ സിനിമാ താരങ്ങളായ ഡാനിയല്‍ റാഡ്‌ക്ലിഫ് എമ്മാ വാട്‌സണ്‍ എന്നിവര്‍ 79 ഉം 97 ഉം സ്ഥാനങ്ങള്‍ നേടി.