അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസ് അന്വേഷിക്കുന്ന സിബിഐയുടെ പുതിയ സംഘം ഫയര്‍മാന്‍മാരില്‍നിന്ന് തെളിവെടുത്തു.
അഭയയുടെ മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്ത ഫയര്‍മാന്‍മാരെയാണ് സംഘം ചോദ്യം ചെയ്തത്.
കിണറ്റില്‍നിന്ന് പുറത്തെടുത്ത സമയത്ത് മൃതദേഹത്തില്‍ അടിവസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇവര്‍ മൊഴിനല്‍കിയത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് രേഖകളിലുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി സി.ബി.ഐ സംഘം ഉടനെ കേസുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.












Click it and Unblock the Notifications