Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌: വിജ്ഞാപനം പുറപ്പെടുവിച്ചു

ഇടുക്കി: മൂന്നാറില്‍ കാന്തല്ലൂര്‍ പഞ്ചായത്തിലെ കീഴാന്തൂര്‍ വില്ലേജില്‍ അന്യാധീനപ്പെട്ടുകിടന്ന 9000 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക്‌ തിരിച്ചുപിടിച്ചതായി റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.

മന്ത്രി കെ.പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള റവന്യുസംഘം വെള്ളിയാഴ്ചയാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്.

കീഴാന്തൂരില്‍ ചന്ദ്രമണ്ഡലം ഭാഗത്ത്‌ ബ്ലോക്ക്‌ നമ്പര്‍ 50-ല്‍ സര്‍വേ നമ്പര്‍ 4-ല്‍പ്പെട്ടതാണ്‌ തിരിച്ചെടുത്ത സ്ഥലം.10715.98 ഏക്കര്‍ ഭൂമിയാണ്‌ ഈ ബ്ലോക്കിലുള്ളത്‌. ഇതില്‍നിന്നാണ്‌ 9000 ഏക്കര്‍ തിരിച്ചെടുത്തത്‌.

ബാക്കിഭാഗം ചെറുകിട കര്‍ഷകരുടെ അധീനതയിലായതിനാല്‍ തിരിച്ചുപിടിച്ചിട്ടില്ല. വന്‍കിടക്കാരുള്‍പ്പെടെ നിരവധിപ്പേര്‍ അനധികൃതമായി കൈവശംവച്ചിരുന്നതും മിക്കഭാഗത്തും യൂക്കാലിക്കൃഷിയുള്ളതുമാണ്‌ പിടിച്ചെടുത്ത സ്ഥലം.

ദൗത്യസംഘം സ്പെഷല്‍ ഓഫീസര്‍ കെ.സുരേഷ്‌കുമാര്‍ രണ്ടാഴ്ച മുന്പ് ഇവിടെയെത്തി പരിശോധിക്കുകയും ഈ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇവിടം അളന്നുതിരിക്കാന്‍ നടപടി തുടങ്ങി. ആധുനിക ഉപകരണമായ ടോട്ടല്‍ സ്റ്റേഷനുകളുടെ സഹായത്തോടെ നടത്തുന്ന അളവെടുപ്പ്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. അഞ്ച്‌ ഉപകരണങ്ങളാണ്‌ ഇതിന്‌ അനുവദിച്ചിരിക്കുന്നത്‌. അളവെടുപ്പിനുശേഷം ഇവിടം ചുറ്റുവേലി കെട്ടി സംരക്ഷിക്കുമെന്നും ഇതിനായി 25 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരിച്ചുപിടിക്കുന്ന സ്ഥലങ്ങളില്‍ വീണ്ടും കൈയേറ്റമുണ്ടായാല്‍ കൈയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്തല്ലൂരില്‍ തിരിച്ചുപിടിച്ച ഭൂമി എങ്ങനെ വിനിയോഗിക്കണമെന്ന്‌ പിന്നീട്‌ സര്‍ക്കാര്‍ തീരുമാനിക്കും.

മന്ത്രിയ്ക്കൊപ്പം ജില്ലാ കളക്ടര്‍ രാജു നാരായണസ്വാമി, ഐ.ജി ഋഷിരാജ്‌സിംഗ്‌, സബ്‌കളക്ടര്‍മാരായ മോഹന്‍ദാസ്‌, ബല്‍ക്കാര്‍സിംഗ്‌, എംഎല്‍എ. എസ്‌.രാജേന്ദ്രന്‍, തഹസില്‍ദാര്‍ രാമദാസ്‌ തുടങ്ങിയവരുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+