Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണം വരെ കോണ്‍ഗ്രസുകാരന്‍: കരുണാകരന്‍

തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിച്ച് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലായി 12 പേര്‍കൂടി വെള്ളിയാഴ്ച മരണമടഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോടു ജില്ലകളിലായി നാലുപേര്‍ക്കു മലമ്പനിബാധയും കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തു പനിബാധിതരുടെ എണ്ണം 975,000 ആയി. ഇതില്‍ 10,852 പേര്‍ക്കു ചിക്കുന്‍ഗുനിയ ആണെന്നു സംശയിച്ചതില്‍ 204 പേര്‍ക്കു രോഗമുണ്ടെന്നു സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം 32,000 പനിബാധിതര്‍ ചികിത്സ തേടിയെന്നാണ്‌ വിവിധ ആശുപത്രികളില്‍ നിന്നം ലഭിച്ച കണക്ക്‌.

തിരുവനന്തപുരം ജില്ലയില്‍ 1975 പേര്‍ ചികിത്സയ്ക്കെത്തിയതില്‍ 45 പേര്‍ക്കു ചിക്കുന്‍ഗുനിയ ഉണ്ടെന്നു സംശയിക്കുന്നു. ഒരാള്‍ക്കു ഡെങ്കിപ്പനിയും രണ്ടുപേര്‍ക്കു മലമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ചിക്കുന്‍ഗുനി, പകര്‍ച്ചപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കുപുറമേ ആലപ്പുഴ ജില്ലയിലും മലമ്പനി കണ്ടെത്തി. ജപ്പാന്‍ ശുദ്ധജലപദ്ധതിയുടെ ജോലിക്കായി ചേര്‍ത്തലയിലെത്തിയ രാജസ്ഥാന്‍ സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍, ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ആലപ്പുഴ ജില്ലയില്‍ 1207 പേര്‍ പനിബാധിച്ചു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇതില്‍ 104 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴുപേര്‍ക്കു ചിക്കുന്‍ഗുനിയ രോഗലക്ഷണങ്ങളാണ്‌. ജില്ലയില്‍ ഇതുവരെ 16 പേര്‍ക്കു ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്‌. അഞ്ചിലേറെപ്പേര്‍ക്കു ഡെങ്കിപ്പനി പിടിപെട്ടതായും കണ്ടെത്തിയിട്ടുണ്ട്‌.

ഇടുക്കി ജില്ലയില്‍ വൈറല്‍ പനി ബാധിച്ചു 2569 പേര്‍ ചികിത്സ തേടി. ഇതില്‍ 18 പേര്‍ ചിക്കുന്‍ഗുനിയ ലക്ഷണം ഉള്ളവരാണ്‌. ജില്ലയില്‍ 13 പേര്‍ക്കു ചിക്കന്‍പോക്സ്‌ പിടിപെട്ടതായി കണ്ടെത്തിയിട്ടുണ്ട്‌.

എറണാകുളം ജില്ലയില്‍ 42 പേര്‍ക്കുകൂടി ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ കണ്ടെത്തി. 4981 പേരാണു ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനിക്കു ചികില്‍സ തേടിയെത്തിയത്‌.

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കു മലേറിയ സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിലായി 513 പേര്‍ പനിബാധയെത്തുടര്‍ന്ന് ചികില്‍സ തേടി.

മലപ്പുറം ജില്ലയില്‍ 1988 പേര്‍ പനിബാധിച്ചു ചികില്‍സ തേടി.കോഴിക്കോടു ജില്ലയിലെ വിവിധ ആശുപത്രികളില്‍ 1184 പനിബാധിതര്‍ ചികിത്സ തേടിയെത്തി. കോടഞ്ചേരിയില്‍ ഒരു ചിക്കുന്‍ഗുനിയ കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

പാലക്കാടു ജില്ലയിലെ മുണ്ടൂര്‍ സ്വദേശിയായ യുവതിയെ എലിപ്പനി ബാധയെ തുടര്‍ന്നു പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 1400 പേര്‍ പനിബാധിതരായി ചികില്‍സ തേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+