Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണം വരെ കോണ്‍ഗ്രസുകാരന്‍: കരുണാകരന്‍

തൃശൂര്‍: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയില്‍ നിന്ന്‌ വിമര്‍ശനം നേരിടേണ്ടിവന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ രാജിവെക്കണമെന്ന്‌ എന്‍സിപി നേതാവ്‌ കെ.കരുണാകരന്‍. അച്യുതാനന്ദന്‍ രാജിവച്ചാല്‍ 24 മണിക്കൂറിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ കരുണാകരന്‍ പറഞ്ഞു.

രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെന്ന്‌ അദ്ദേഹം ആരോപിച്ചു.

രണ്‌ട്‌ എംഎല്‍എമാര്‍ മാത്രമുള്ള എന്‍സിപിക്ക്‌ എങ്ങനെയാണ്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന്‌ പറയാന്‍ കഴിയുകയെന്ന ചോദ്യത്തിന്‌, സര്‍ക്കാര്‍ രൂപീകരിക്കാന്‍ എംഎല്‍എമാരെന്തിനെന്നായിരുന്നു മറുചോദ്യം. ഉപ്പ്‌ തിന്നവര്‍ വെള്ളം കുടിക്കും. തനിക്കെതിരെ കോടതി പരാമര്‍ശം ഉണ്‌ടായപ്പോള്‍ 24 മണിക്കൂറിനകം താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിട്ടുള്ളതാണ്‌.

അന്നൊക്കെ ഇവര്‍ തന്നെ തനിക്കെതിരെ പ്രസ്‌താവനയിറക്കിയിട്ടുള്ളവരാണ്‌. ഇപ്പോള്‍ ഇതേ സ്ഥിതിയാണ്‌ അച്യുതാനന്ദന്‌. സര്‍ക്കാരില്‍ ജനങ്ങള്‍ക്കും കോടതിക്കും വിശ്വാസം നഷ്‌ടപ്പെട്ടിരിക്കയാണ്‌.

വി.എസ്‌ അച്യുതാനന്ദന്‌ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ യോഗ്യതയില്ല. ഇപ്പോള്‍ പറയുന്നതല്ല നാളെ പറയുന്നത്‌. അത്രയ്‌ക്കും മോശമായ സ്ഥിതിയാണിപ്പോള്‍. ഒരു മുഖ്യമന്ത്രി ഇങ്ങനെ വാക്കുമാറ്റി പറയുകയെന്നത്‌ നാണക്കേടാണ്‌. ജനങ്ങളെയോര്‍ത്ത്‌ വി.എസ്‌ അച്യുതാനന്ദന്‍ ഗവര്‍ണറെ പോയികണ്ട് രാജിക്കത്ത്‌ നല്‍കണം.

സംസ്ഥാനത്ത്‌ പലയിടങ്ങളിലും വന്‍കിട കൈയേറ്റങ്ങള്‍ നടക്കുന്നുണ്ട്‌. രാഷ്‌ ട്രീയ പാര്‍ട്ടികള്‍ കൈയേറിയ സ്ഥലം തിരിച്ചുപിടിക്കണ്ടതില്ലെന്ന സര്‍ക്കാറിന്‍റെ നിലപാട്‌ ശരിയല്ലെന്നും കരുണാകരന്‍ പറഞ്ഞു. ആരോഗ്യവകുപ്പ്‌ തനിക്കു പറ്റിയതല്ലെന്ന്‌ പി.കെ.ശ്രീമതി തെളിയിച്ചതാണ്‌. അതുകൊണ്ടുതന്നെ ഇക്കാര്യം തുറന്നുപറഞ്ഞ്‌ ശ്രീമതി രാജിവെക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ പിന്തുണ പിന്‍വലിക്കുമെന്ന ഭയമാണ്‌ അച്യുതാനന്ദന്‌. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അച്യുതാനന്ദന്‍ എന്തും ചെയ്യുന്ന സ്ഥിതിയാണിപ്പോള്‍. സര്‍ക്കാരിന്‌ ഇപ്പോള്‍ നാഥനില്ലാത്ത സ്ഥിതിയാണ്‌.

മുഖ്യമന്ത്രി പറയുന്നത്‌ ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ല. പാര്‍ട്ടിയിലും അംഗീകാരമില്ലാത്ത സ്ഥിതി. മന്ത്രിമാര്‍ തമ്മില്‍ യോജിപ്പില്ല. കേരളത്തില്‍ എത്ര മുതലാളിമാരുടെ അനധികൃത കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്‌ട്‌.

അതൊക്കെ പൊളിച്ചുമാറ്റാന്‍ അച്യുതാനന്ദന്‌ ധൈര്യമുണ്ടോ. പൊളിച്ചാല്‍ പിറ്റേദിവസം സര്‍ക്കാരുണ്‌ടാകില്ല. പാര്‍ട്ടി ഓഫീസുകള്‍ പൊളിക്കുന്ന നടപടി ശരിയല്ല.

ആദ്യകാലത്ത്‌ കേരളം ഭരിച്ചിരുന്ന ഇ.എം.എസിനെപോലുള്ള ആളുകള്‍ പോലും ഈ നടപടിയെ അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ഇന്നലെയെങ്കിലും പ്രതിപക്ഷനേതാവ്‌ വാ തുറന്നത്‌ നന്നായെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+