രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വിജ്ഞാപനം പുറപ്പെടുവിച്ചു
ലണ്ടന്‍: ജാരസന്തതിയാണെന്ന് കിംവദന്തികള്‍ക്ക് തടയിടാന്‍ ഹാരി രാജകുമാരന്‍ ഒരുങ്ങുന്നു. അതിനായി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കാനുളള തയ്യാറെടുപ്പിലാണ് ഹാരിയെന്നാണ് റിപ്പോര്‍ട്ട്.
തന്‍റെ പിതാവ് ആരെന്നതിനെ കുറിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് രാജകുമാരന്‍ പിതൃത്വ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. ഹാരി രാജകുമാരന്‍ ഡയാനയ്ക്ക് അവിഹിത ബന്ധത്തില്‍ പിറന്നതാണെന്നാണ് കിംവദന്തി.
ഡയാനയുടെ കാമുകനായിരുന്ന ജെയിംസ് ഹെവിറ്റാണ് ഹാരിയുടെ പിതാവെന്ന് അഭിപ്രായമുണ്ട്. ക്രിസ്റ്റഫര്‍ ആന്‍ഡേഴ്സണിന്‍റെ ‘ആഫ്റ്റര്‍ ഡയാന‘ എന്ന പുസ്തകത്തിലാണ് ഹാരി പിതൃത്വ പരിശോധനയ്ക്ക് ഒരുങ്ങുന്നതായ വാര്‍ത്തയുള്ളത്.
ഹാരിയുടെ പിതാവ് ഹെവിറ്റ് ആണെന്ന് നേരത്തേ തന്നെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, താന്‍ ഡയാനയെ ആദ്യമായി കാണുന്നത് 1986ലാണെന്നാണ് ഹെവിറ്റ് പറഞ്ഞിരുന്നത്.
ഹാരിയുടെ ജനനം 1984ലാണ്. ഡയാനയുടെ കുതിര പരിശീലകനായിരുന്നു ഹെവിറ്റ്. ഡയാനയുമായുള്ള ഹെവിറ്റിന്‍റെ അവിഹിത ബന്ധം തുടങ്ങിയത് 1987ലാണ്.
അതേസമയം, അടുത്തിടെ ഒരു ടെലിവിഷന്‍ കമ്പനിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഡയാനയുമായുള്ള ബന്ധം 1981 മുതല്‍ തുടങ്ങിയതാണെന്ന് ഹെവിറ്റ് സമ്മതിച്ചിരുന്നു. ഇത് വീണ്ടും അഭ്യുഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
താന്‍ ചാള്‍സ് രാജകുമാരന്‍റെ മകന്‍ തന്നെയാണെന്ന് തെളിയിക്കാനാണ് ഹാരി ഡിഎന്‍എ പരിശോധന നടത്തുന്നത്. അതിനിടെ, ഹാരിയുടെ അമ്മൂമ്മയും ബ്രിട്ടീഷ് രാജ്ഞിയുമായ എലിസബത്ത് II ഹാരിയുടെ പിതൃത്വ പരിശോധനാ നീക്കത്തിന് എതിരാണെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications