കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം വരെ കോണ്‍ഗ്രസുകാരന്‍: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

ലിവര്‍പൂള്‍: മുന്‍ കാമുകന്റെ വൃഷണം വലിച്ചുപറിച്ച യുവതിയ്‌ക്ക്‌ കോടതി രണ്ടര വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു.

മുന്‍ കാമുകനായ ജെഫ്‌റി ജോണ്‍സ്‌(37)ന്റെ ഇടതു വൃക്ഷണം പിടിച്ചുപറിച്ച് വിഴുങ്ങാന്‍ ശ്രമിച്ച അമാന്‍ഡാ മോണ്‍ടി(24)യ്‌ക്കാണ്‌ ശിക്ഷ ലഭിച്ചത്‌. സംഭവം നടന്നതായി അമാന്‍ഡ സമ്മതിച്ചിട്ടുണ്ട്.

അമാന്‍ഡയുടെ അക്രമത്തെ ചെറുക്കാന്‍ ജോണ്‍സ്‌ ശ്രമിച്ചില്ലെന്നും മുറിവ്‌ വളരെ ഗുരുതരമാണെന്നും ജഡ്ജി ചാര്‍സ്‌ ജെയിംസ്‌ അറിയിച്ചു. അമാന്‍ഡുമായിയുളള ദീര്‍ഘകാലത്തെ തുറന്ന ബന്ധം കഴിഞ്ഞ വര്‍ഷം മെയിലാണ്‌ ജോണ്‍ അവസാനിപ്പിച്ചത്‌.

എന്നാലും ഇരുവരും നല്ല സുഹൃത്തുകളായി തന്നെ തുടര്‍ന്നു. ഈ കഴിഞ്ഞ്‌ മെയ്‌ 30നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ക്രോസ്‌ബയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന ജോണിനെ അമാന്‍ഡ വിളിച്ചിറക്കി.

പിന്നീടിവര്‍ കൂട്ടുകാരൊടൊപ്പം ജോണ്‍സിന്റെ വീട്ടിലേയ്‌ക്ക്‌ പോയി. അവിടെവച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന്‌ അമാന്‍ഡ്‌ ജോണിന്റെ ലിംഗം പിടിച്ചുപറിയ്ക്കുകയായിരുന്നു.

എന്റെ പാന്റുകള്‍ കീറുകയും ഞാന്‍ പൂര്‍ണ്ണമായും നഗനനാവുകയും ചെയ്‌തു. വേദനകൊണ്ട്‌ ഞാന്‍ പുളഞ്ഞു പോയി- ജോണ്‍ കോടതിയില്‍ വെളിപ്പെടുത്തി.

അമാന്‍ഡ ജോണിന്റെ വൃഷണം വായിലിട്ട്‌ പിന്നീട്‌ തുപ്പികളയുന്നതു കണ്ടതായി സംഭവത്തിന്‌ സാക്ഷിയായ ഒരു സുഹൃത്ത്‌ കോടതിയില്‍ വെളിപ്പെടുത്തി. വൃഷണം വിഴുങ്ങാന്‍ ശ്രമിച്ച അമാന്‍ഡ്‌ അത്‌ കൈയിലേയ്‌ക്ക്‌ തന്നെ തുപ്പിയപ്പോള്‍ സുഹൃത്ത്‌ അതെടുത്ത്‌ ജോണിനെ ഏല്‍പ്പിക്കുകയായിരുന്നു. അവയവം തുന്നിചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

കോടതിയക്കെഴുതിയ കത്തില്‍ ചെയ്‌തു പോയ തെറ്റില്‍ പശ്ചത്താതപിക്കുന്നതായി അമാന്‍ഡ വെളിപ്പെടുത്തിയിട്ടുണ്ട്‌. ജോണിനെ ഒരു തരത്തിലും മുറിവേല്‍പ്പിക്കാന്‍ തനിക്ക്‌ പദ്ധതിയില്ലായിരുന്നുവെന്നും ഇപ്പോള്‍ ഞാന്‍ ഏല്‌പിച്ച മുറിവ്‌ ജീവിതകാലം മുഴുവന്‍ എന്റെ മനസ്സിലുണ്ടാവുമെന്നും അമാന്‍ഡ കത്തില്‍ പറയുന്നു.

താനെരിക്കലും അക്രമാസ്‌കതയായ വ്യക്തിയല്ലെന്നും അമാന്‍ഡ വെളിപ്പെടുത്തിയിട്ടുണ്ട്‌. എന്താണ് നടന്നതെന്ന്‌ വിശദീകരിക്കാന്‍ ഞാന്‍ തന്നെ തീരുമാനിച്ചിരുന്നതാണ്‌. പക്ഷേ മുഴുവന്‍ സംഭവങ്ങളും എനിക്കോര്‍മ്മ കിട്ടുന്നില്ല. ഇത്‌ മൂലം ഞാന്‍ വളരെയധികം വേദനയിലാണ്‌-അമാന്‍ഡ കത്തില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X