കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

  • By Staff
Google Oneindia Malayalam News

ദില്ലി: നീന്തല്‍ താരങ്ങളെക്കുറിച്ചും റക്കോര്‍ഡുകളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ നമുക്ക് പുത്തരിയല്ല. എന്നാല്‍ വെറും പതിനഞ്ചുമാസം പ്രായമായ ഒരു കുഞ്ഞ്‌ നീന്തല്‍ റെക്കോര്‍ഡ്‌ സ്ഥാപിയ്‌ക്കുക, അതും വെള്ളത്തിനടിയില്‍ നീന്തിക്കൊണ്ട്‌.. ഇതില്‍ ഒത്തിരി വിശേഷമില്ലേ?

ചെന്നൈയില്‍ നിന്നുള്ള മഹരന്ദ്‌ ആണ്‌ വെള്ളത്തിനടിയില്‍ നാല്‌ മീറ്ററോളം നീന്തി റക്കോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റക്കോര്‍ഡ്‌സ്‌ അധികൃതര്‍ക്ക്‌ ഒരു അപേക്ഷ നല്‍കേണ്ട താമസം മാത്രമേയുള്ള ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ താരമെന്ന റെക്കോര്‍ഡ്‌ ഈ ഒരുവയസ്സുകാരന്റെ കയ്യിലിരിക്കാന്‍. നിലവില്‍ ഈ റക്കോര്‍ഡിന്റെ ഉടമയുമായേക്കാളും ഒന്‍പത്‌ മാസം ഇളയതാണ്‌ മഹരന്ദ്‌.

കഴിഞ്ഞ മൂന്നുമാസക്കാലമായി പ്രതിദിനം ഒരു മണിക്കൂര്‍ എന്ന നിലയില്‍ മഹരന്ദ്‌ പരിശീലനം നടത്തുന്നു. പരിശീലിപ്പിക്കുന്നതാകട്ടെ അമ്മാവനായ അശോക്‌. മഹരന്ദിന്റെ അമ്മാവനും ചില്ലറക്കാരനല്ല. പാക്‌ കടലിടുക്ക്‌ നീന്തിക്കടന്ന ഏറ്റവും വേഗതയേറിയ നീന്തല്‍ക്കാരനെന്ന റക്കോര്‍ഡ്‌ ഇദ്ദേഹത്തിന്റേതാണ്‌.

മകന്റെ നേട്ടത്തെക്കുറിച്ചു ചോദിയ്‌ക്കുമ്പോള്‍ മഹരന്ദിന്റെ മാതാവ്‌ വാചാലയാവുന്നു. ഞാന്‍ വളരെ സന്തോഷവതിയാണ്‌, സന്തോഷം പ്രകടിപ്പിക്കാന്‍ എനിയ്‌ക്ക്‌ വാക്കുകളില്ല- അവര്‍ പറയുന്നു.

കുഞ്ഞിന്റെ ആരോഗ്യത്തിന്‌ ഒരു കുഴപ്പവുമില്ലെന്നും അവന്‍ വളരെ ആരോഗ്യവാനാണെന്നും അവനെന്തും നേടാന്‍ കഴിയുമെന്നമാണ്‌ ഡോക്ടര്‍ പറഞ്ഞത്‌. പാലല്ലാതെ അവന്‌ പ്രത്യേകിച്ച്‌ ഒരു ഭക്ഷണപദാര്‍ത്ഥവും കൊടുക്കുന്നില്ല- കോച്ചും അമ്മാവനുമായ അശോക്‌ പറയുന്നു.

പാലാണ്‌ ഈ കുഞ്ഞിന്‌ ഇത്രയേറെ ആരോഗ്യം നല്‍കുന്നതെന്ന കാര്യം സത്യമാണെങ്കിലും അല്ലെങ്കിലും റക്കോര്‍ഡ്‌ ഉടമസ്ഥനായ അമ്മാവന്റെ പരിശീലനത്തില്‍ മഹരന്ദിന്‌ ഇനിയുമേറെ നീന്തിയെത്താന്‍ കഴിഞ്ഞേയ്‌ക്കില്ലെന്ന്‌ ആരുകണ്ടു?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X