കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

  • By Staff
Google Oneindia Malayalam News

ദില്ലി: താജ് മഹല്‍ ഇന്ത്യക്കാരുടെ സഹായം തേടുകയാണ്. സപ്തമഹാത്ഭുതങ്ങളില്‍ ഒന്നെന്ന സ്ഥാനം നിലനിര്‍ത്താന്‍ താജിനായി വോട്ട് ചെയ്യൂ. എങ്കിലത് ഇന്ത്യയുടെ അഭിമാനമായ ഈ നിത്യസ്മാരകത്തിന് നമ്മള്‍ നല്‍കുന്ന വരദാനമായിരിക്കും.

21ാം നൂറ്റാണ്ടിലെ ലോകത്തെ ഏഴ് അത്ഭുതങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഇടം തേടാന്‍ താജിന് ഇന്ത്യന്‍ ജനതയുടെ പിന്തുണ ആവശ്യമാണ്. താജിന് വേണ്ടി ഇന്‍റര്‍നെറ്റിലൂടെ വോട്ട് ശേഖരിച്ച് ജനപിന്തുണ തേടാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

താജിന്‌ സപ്തമഹാത്ഭുതങ്ങളില്‍ സ്ഥാനം കിട്ടാന്‍ എല്ലാവരും വോട്ട്‌ ചെയ്യണമെന്ന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയിലെ സൂപ്രണ്ട്‌ കെ കെ മുഹമ്മദ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ്‌ ലോകാദ്‌ഭുതങ്ങളുടെ കൂട്ടത്തിലാവാന്‍ ഇന്ത്യക്കാര്‍ താജിനുവേണ്ടി ഉദാരമായി വോട്ടുചെയ്യണമെന്ന്‌ ഇന്ത്യന്‍ യുണൈറ്റ്‌സ്‌ ഫോര്‍ ദ താജ്‌ ചെയര്‍മാന്‍ ഭരത്‌ കപാഡിയയും ആവശ്യപ്പെട്ടു.

പുതിയ സെവന്‍ വണ്ടേഴ്സ്‌ പാനല്‍ ലോകത്തിലെ 77 മനുഷ്യനിര്‍മിതമായ അദ്ഭുത കെട്ടിടങ്ങളില്‍ നിന്ന്‌ 21 കെട്ടിടങ്ങളുടെ ലിസ്റ്റ്‌ 2005ല്‍ പ്രഖ്യാപിച്ചതുപ്രകാരം ഏറ്റവും താഴെയാണു താജിന്‍റെ സ്ഥാനം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെയും ഇന്ത്യയിലെ ചില മാധ്യമങ്ങളുടേയും ശ്രമഫലമായി താജിന്‍റെ സ്ഥാനം പത്താം സ്ഥാനത്തേക്കുയര്‍ന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദ ന്യൂ 7 വണ്ടേഴ്‌സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനാണ്‌ പുതിയ നൂറ്റാണ്ടിലെ ലോകമഹാത്ഭുതങ്ങള്‍ പ്രഖ്യാപിക്കുക. ചൈനയിലെ വന്‍മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, മെക്‌സിക്കോയിലെ മായന്‍ ക്ഷേത്രനഗരം, ബ്രസീലിലെ ക്രൈസ്റ്റ്‌ റെഡീമര്‍ തുടങ്ങിയവയ്‌ക്കാണ്‌ മഹാത്ഭുതപട്ടികയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ കിട്ടിയത്‌.

സ്വിസ്സ്‌ ഗ്രൂപ്പായ ന്യൂ സെവന്‍ വേള്‍ഡ്സ്‌ സൊസൈറ്റിയാണു പുതിയ സപ്താദ്ഭുതങ്ങളെ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ 2000ത്തില്‍ ആരംഭിച്ചത്‌. ഇതിനുവേണ്ടി 2001ല്‍ ബെര്‍ണാഡ്‌ വെബര്‍ പുതിയ സെവന്‍ വണ്ടേഴ്സ്‌ ഫൗണ്ടേഷന്‍ സ്ഥാപിച്ചു.

1255545 എന്ന ബിഎസ്‌എന്‍എല്‍ നന്പറില്‍ ഡയല്‍ ചെയ്തും താജിന്‌ വേണ്ടി വോട്ട്‌ ചെയ്യാവുന്നതാണ്‌. വോട്ട് രേഖപ്പെടുത്താനായി ചെയ്യൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X