Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിനോട്‌ അടുത്ത ദിവസങ്ങളില്‍ കാണാതായ വിദ്യാര്‍ത്ഥിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ സിബിഐ ഒരുങ്ങുന്നതായി സൂചന.

നഗരത്തിലെ ഒരു കോളെജില്‍ വിദ്യാര്‍ഥിയായിരുന്ന ചെറുപ്പക്കാരനെ കാണാതായ സംഭവത്തിന്‌ അഭയ കേസുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കാനാണിത്‌. സിസ്റ്റര്‍ അഭയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ 1992 മാര്‍ച്ച്‌ 27നാണ്‌. ഇതോടടുപ്പിച്ചാണ്‌ വിദ്യാര്‍ഥിയെ കാണാതായതും.

പഴയ സംഭവത്തെക്കുറിച്ച്‌ ചില സൂചനകള്‍ കിട്ടിയതനുസരിച്ച്‌ അഭയയയുടെ മരണവുമായി എന്തെങ്കിലും ബന്ധം ഇതിനുണ്ടാകുമോ എന്നു പരിശോധിക്കുകയാണ്‌ സിബിഐയുടെ ലക്ഷ്യം. ഈ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയാനാണ്‌ സിബിഐ നീക്കമെന്നറിയുന്നു.

സമീപ ജില്ലയില്‍ നിന്ന്‌ കോട്ടയത്ത്‌ പಠിക്കാനെത്തിയ ഈ ചെറുപ്പക്കാരനെക്കുറിച്ച്‌ 15 വര്‍ഷം കഴിഞ്ഞിട്ടും വീട്ടുകാര്‍ക്ക്‌ വിവരമൊന്നും കിട്ടിയിട്ടില്ല. ലോക്കല്‍ പോലീസില്‍ കാണാതാകലിനെക്കുറിച്ച്‌ അക്കാലത്ത്‌ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

കോട്ടയം ടിബിയില്‍ താമസിക്കുന്ന സിബിഐ ടീം ശനിയാഴ്ച ഏതാനും പേരെ ചോദ്യം ചെയ്‌തു. അഭയയുടെ മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്ത അഗ്നിശമന സേനയുടെയും ലോക്കല്‍ പോലീസിന്‍റെയുംകണ്ടെത്തലുകളില്‍ വൈരുധ്യമുണ്ടോ എന്നതാണ്‌ അന്വേഷണത്തിന്‍റെ ലക്ഷ്യം. രണ്ടിടത്തെയും ജനറല്‍ ഡയറിയും മറ്റും സംഘം പരിശോധിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+