Malayalam News - Helmet compulsory from tomorrow/ തിങ്കളാഴ്ച മുതല്‍ ഹെല്‍മെറ്റ് നിര്‍ബ്ബന്ധം
കൊച്ചി: തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും.
ഹെല്‍മെറ്റ് ധരിക്കാത്തവരില്‍ നിന്ന് 100 രൂപ പിഴയീടാക്കാനും തീരുമാനമുണ്ട്. പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നില്ല.
ഹെല്‍മെറ്റ് കര്‍ശനമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും.ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്.
അതേ സമയം ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ യാത്രക്കാരെ പീഡിപ്പിക്കരുതെന്ന് ആഭ്യന്തരമന്ത്രി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications