കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്: നിങ്ങളുടെ കാറിന്‍റെ നിറം കറുപ്പാണോ? എങ്കില്‍ തീര്‍ച്ചയായും അപകടങ്ങളെ സൂക്ഷിയ്ക്കണം. ഇനിയതല്ല കാറിന്‍റെ നിറം വെളുപ്പാണെങ്കില്‍ സമാധാനപ്പെടുകയുമാകാം.

ആസ്ത്രേലിയയില്‍ നടന്ന ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കൂടുതലായും അപകടങ്ങളില്‍പെടുന്നത് കറുത്ത കാറുകളാണെന്നാണ് പഠനത്തില്‍ പറയുന്നത്. വെളുത്തകാറുകള്‍ താരതമ്യേന ഇക്കാര്യത്തില്‍ നിന്നും വ്യത്യസ്തമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മെല്‍ബണിലെ മൊണാഷ് സര്‍വ്വകലാശാലയിലെ അപകട ഗവേഷണ കേന്ദ്രമാണ്(ആക്സിഡന്‍റ് റിസര്‍ച്ച് സെന്‍റര്‍) ഇത്തരത്തിലൊരു പഠനം നടത്തിയത്. ഇതിനായി പതിനേഴ് നിറങ്ങളിലുള്ള കാറുകളെയാണ് പരിഗണിച്ചത്. അപകടങ്ങളെക്കുറിച്ചുള്ള പൊലീസ് റക്കോര്‍ഡുകളെയും പഠനത്തിനായി ഉപയോഗിച്ചിരുന്നു.

വെളുത്ത കാറുകളുമായി പരിഗണിയ്ക്കുന്പോള്‍ ബാക്കി 16 നിറങ്ങളിലുള്ള കാറുകള്‍ക്കും കൂടുതലായി അപകടം സംഭവിച്ചതായാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. ഇതില്‍ത്തന്നെ കറുത്ത നിറമുള്ളവയ്ക്കാണ് അപകട സാധ്യത ഏറ്റവും കൂടുതലുള്ളത്- പഠനകേന്ദ്രത്തിന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

കറുപ്പ്, നീല, പച്ച, ചുവപ്പ് , ചാരനിറം, വെള്ളിനിറം എന്നീ നിറങ്ങള്‍ വെള്ളനിറത്തെപ്പോലെ കാഴ്ചയ്ക്ക് ഗോചരമല്ലാത്തതാണ് ഈ നിറങ്ങളിലുള്ള കാറുകള്‍ കൂടുതലായി അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതില്‍ത്തന്നെ കറുത്ത നിറത്തിലുള്ളവയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് 12 ശതമാനംവരെ അപകസാധ്യത കൂടുതലാണ്. അപകടസാധ്യതയുടെ കാര്യത്തില്‍ കറുപ്പിന് പിന്നാലെ വരുന്നത് ചാരനിറമാണ്. പുറകിലായി വെള്ളിനിറവും, നീല, ചുവപ്പ് എന്നിവയുമുണ്ട്.

പൊലീസില്‍ നിന്നുള്ള കണക്കിന് പുറമേ 1982 മുതല്‍ 2004 വരെ പുറത്തിറങ്ങിയ വാഹനങ്ങളില്‍ നിന്നും അപകടത്തിനിരയായ വിക്ടോറിയ സ്വദേശികളായ 102,559 ഡ്രൈവര്‍മാരില്‍ നിന്നും, പടിഞ്ഞാറന്‍ ആസ്ത്രേലിയക്കാരായ 752,699 ഡ്രൈവര്‍മാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളും പഠനത്തിനായി ഉപയോഗിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X