കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ആളുകളെല്ലാം ഉയരക്കൂടുതല്‍ സ്വപ്‌നം കാണുകയും അതിനായി പഠിച്ചപണി പതിനെട്ടും പരീക്ഷിയ്‌ക്കുകയും ചെയ്യുമ്പോള്‍ ഉയരം കൂടിപ്പോയതില്‍ വിഷമിച്ചാണ്‌ വികാസ്‌ കുമാര്‍ എന്ന ഇരുപതുകാരന്‍ ജീവിക്കുന്നത്‌.

8.5 അടിയാണ്‌ വികാസിന്റെ ഉയരം. ഇത്‌ വീണ്ടും കൂടിക്കൊണ്ടുമിരിക്കുന്നു. പ്രശസ്‌ത കൃതിയായ ഗുളീവറുടെ യാത്രകളിലെ (ഗുളീവേസ്‌ ട്രാവല്‍സ്‌) വലിയമനുഷ്യനെ കാണുന്ന കൊച്ചുമനുഷ്യരെപ്പോലെയാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ചുറ്റുമുള്ളവര്‍ വികാസിനെ കാണുന്നത്‌.

ഒരു സാധാരണ കര്‍ഷകന്റെ മകനായ വികാസ്‌ ലിംക ബുക്ക്‌ ഓഫ്‌ റക്കോര്‍ഡ്‌സിലേയ്‌ക്ക്‌ അപേക്ഷനല്‍കിയിട്ടുണ്ടെങ്കിലും തന്റെ ലോകം മുഴുവന്‍ വേദനകളാണെന്നാണ്‌ വികാസ്‌ പറയുന്നത്‌. എവിടെയും ഉള്‍ക്കൊള്ളിക്കാനാകാത്ത ശരീരം, ഒരു മേല്‍ക്കൂരയ്‌ക്കു മുകളില്‍ നിന്നും നോക്കുന്നതിന്‌ സമാനമായ കാഴ്‌ചകള്‍, ശരിയ്‌ക്കും കാലുകള്‍ ഉറപ്പിച്ച്‌ നടക്കാനാകാത്ത അവസ്ഥ ഇതെല്ലാമാണ്‌ വികാസിന്റെ പ്രശ്‌നങ്ങള്‍.

ഒരു വ്‌സത്രം തയ്‌ക്കണമെങ്കില്‍ 11 മീറ്റര്‍ തുണിയാണ്‌ വികാസിന്‌ വേണ്ടിവരുന്നത്‌. ഇരുപത്‌ ഇഞ്ചിനോടടുത്താണ്‌ വികാസിന്റെ ചെരുപ്പിന്റെ അളവ്‌. ഇത്‌ പ്രത്യേകം പറഞ്ഞ്‌ നിര്‍മ്മിക്കുകയാണ്. അഞ്ച്‌ ലിറ്റര്‍ പാലാണ്‌ വികാസ്‌ ഒരു ദിവസം കുടിയ്‌ക്കുന്നത്‌. ഈ ചിലവുകളെല്ലാം നോക്കുമ്പോള്‍ ഈ യുവാവിന്റെ വേദന നിസ്സാരമല്ലെന്ന്‌ മനസ്സിലാക്കാം.

രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പ് അടുക്കുന്പോള്‍ പ്രചാരണത്തിന്‌ ആളെക്കൂട്ടാനായി എന്നെ വിളിയ്‌ക്കാറുണ്ട്‌. പരിപാടിയ്‌ക്ക്‌ ആളെക്കൂട്ടുകയെന്നതില്‍ക്കവിഞ്ഞ്‌ ഒരു വിലയും എനിയ്‌ക്കവിടെയില്ല- വികാസ്‌ പറയുന്നു. സ്വന്തം കുടുംബത്തിലാരുംതന്നെ 5.6 അടിയില്‍ കൂടുതല്‍ വളര്‍ന്നിട്ടില്ലെന്ന കാര്യമോര്‍ക്കുമ്പോള്‍ ഈ അസാധാരണത്വം വികാസിന്റെ വേദന ഇരട്ടിപ്പിക്കുന്നു.

പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ വളര്‍ന്ന ഒരു മുഴയാണ്‌ വികാസിന്റെ ക്രമരഹിതമായ വളര്‍ച്ചയ്‌ക്ക്‌ കാരണമെന്നാണ്‌ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇങ്ങനെ പിറ്റിയൂട്ടറി ഗ്രന്ഥിയിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ജൈജാന്റിസം എന്ന പേരില്‍ വിളിയ്‌ക്കുന്ന ഇത്തരം അസുഖത്തിന്‌ കാരണമാകാറുണ്ട്‌. എന്നെങ്കിലും ഗ്രന്ഥിയിലെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ വികാസിന്റേ വേദനകള്‍ക്ക്‌ വിരാമമാകും. വികാസിനടുത്ത്‌ ആരു നിന്നാലും അവരൊക്കെ കുള്ളന്മാരാകുന്ന ഒരവസ്ഥ... ഇതുമാത്രമാണ്‌ വികാസിന്‌ സന്തോഷിക്കാനുള്ള ഏക കാര്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X