അഭയ: ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ട് തിരുത്തിയെന്ന് സിബിഐ
കൊച്ചി: സിസ്റ്റര്‍ അഭയ മരിച്ച കേസിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തിയതായി സിബിഐ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഇന്‍ക്വസ്റ്റിലെ സാക്ഷികളുടെ ഒപ്പ് വ്യാജമായിരുന്നുവെന്നും സി.ബി.ഐ കണ്‌ടെത്തി.
ഇന്‍ക്വസ്റ്റ് തയാറാക്കിയ വി.വി.അഗസ്റ്റിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്‌തു. അഗസ്റ്റിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ സിബിഐ നിലപാട് അറിയിച്ചത്.
രണ്‌ടു മുന്‍ ഉദ്യോഗസ്ഥര്‍ കൂടി കേസില്‍ പ്രതികളാകുമെന്നു സൂചനയുണ്‌ട്.












Click it and Unblock the Notifications