അഭയ: ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ട് തിരുത്തിയെന്ന് സിബിഐ
കൊച്ചി: സിനിമ രംഗത്ത് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനുള്ള ഫിലിം ചേംബറിന്റെ ശ്രമം പൊളിഞ്ഞു.
ചേംബറിന്റെ മധ്യസ്ഥതയില്‍ വിളിച്ചിരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെയാണ് പ്രതിസന്ധി പരിഹരിയ്ക്കാനുള്ള ശ്രമം വഴിമുട്ടിയത്.
മാക്‌ട ജനറല്‍ സെക്രട്ടറി വിനയന്റെ പ്രസ്‌താവനകള്‍ കാരണമാണ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടന്ന് തീരുമാനിച്ചതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി മിലന്‍ ജലീല്‍ അറിയിച്ചു.
വിനയന്‍ ഏകപക്ഷീയമായി നിലപാടുകള്‍ മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിര്‍മ്മാതാക്കള്‍ കൊച്ചിയില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിനിടെ ഫിലിം ചേംബറും മാക്ടഭാരവാഹികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.












Click it and Unblock the Notifications